പറവകൾക്ക് സ്നേഹത്തെളിനീരൊരുക്കി വിദ്യാർത്ഥികൾ

വാളക്കുളം: വേനൽച്ചൂടിൽ വലയുന്ന പറവകളടക്കമുള്ള മിണ്ടാപ്രാണികൾക്ക് സ്നേഹത്തിന്റെ തെളിനീരൊരുക്കി വാളക്കുളം കെ.എച്ച്.എം . ഹൈസ്കൂളിലെ വിദ്യാർത്ഥികൾ . ചൂട് വർദ്ധിക്കുകയും ജലാശയങ്ങളെല്ലാം വറ്റി വരളുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ജീവകാരുണ്യ പ്രവർത്തനത്തിന് സ്കൂളിലെ ദേശീയ ഹരിത സേന നേതൃത്വം നൽകിയത്. ഇതിനായി നൂറിലധികം മൺചട്ടികളും ഉറികളും വിദ്യാർത്ഥികൾ സംഘടിപ്പിച്ച്ചിട്ടുണ്ട്. കഴിഞ്ഞ ആറു വർഷമായി സ്കൂളിലെ ദേശീയ ഹരിതസേന നടത്തി വരുന്ന ജലസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ‘കുഞ്ഞിക്കിളിക്കൊരു തണ്ണീർക്കുടം എന്ന ശീർഷകത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ആറേക്കർ തരിശ് ഭൂമിയിൽ കാടു വളർത്തി മാതൃകയായ പി.എ മുസ്തഫ കരിപ്പൂർ ഉൽഘാടനം ചെയ്തു. പ്രഥമാധ്യാപകൻ പി.കെ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.മെയ് മാസം വരെ നീളുന്ന കാംപെയ്നിന്റെ ഭാഗമായി ജലസംരക്ഷണ ബോധവൽക്കരണം, പക്ഷി നിരീക്ഷണക്കുറിപ്പ് തയ്യാറാക്കൽ, ഗ്രീൻ ഫോട്ടോഗ്രാഫി മത്സരം എന്നിവ സംഘടിപ്പിക്കും.മാനേജർ ഇ.കെ അബ്ദു റസാഖ്, കെ.ടി.അബ്ദുല്ലത്തീഫ്, കെപി.ഷാനിയാസ്, വി. ഇസ്ഹാഖ് ,ടി.മുഹമ്മദ്‌, ജിത.ആർ.എം, എൻ.ജയശ്രീ, എം.സി.മുനീറ, എം.പി, റജില, എം.വി, ജാസ്മിൻ എന്നിവർ സംസാരിച്ചു.

error: Content is protected !!