ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്ക് വേണ്ടി വീടും സ്ഥലവും സര്‍വെ ചെയ്തു ; ഗൃഹനാഥന്‍ വീട്ടിനകത്ത് തൂങ്ങി മരിച്ചു

പാലക്കാട്: ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്ക് വേണ്ടി വീടും സ്ഥലവും സര്‍വെ ചെയ്തതതില്‍ മനംനൊന്ത് വീട്ടിനകത്തെ മുറിയില്‍ ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. മണ്ണാര്‍ക്കാട് മേലാമുറി കൊല്ലംപുറത്ത് ഉണ്ണിക്കണ്ണനാണ് മരിച്ചത്. രാവിലെ ആറു മണിയോടെയാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സര്‍വെ കഴിഞ്ഞതോടെ ഉണ്ണിക്കണ്ണന്‍ മാനസീക പ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

error: Content is protected !!