Thursday, August 28

ഇരുമ്പു തോട്ടി ഉപയോഗിച്ച് തേങ്ങയിടുന്നതിനിടെ അച്ഛനും മകനും ഷോക്കേറ്റു മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയിൽ തേങ്ങയിടുന്നതിനിടെ അച്ഛനും മകനും ഷോക്കേറ്റു മരിച്ചു. ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങയിടുന്നതിനിടെ 11 കെ. വി ലൈനിൽ തട്ടുകയായിരുന്നു.
അപ്പുക്കുട്ടൻ (65), മകൻ റെനിൽ (30) എന്നിവരാണ് മരിച്ചത്. വീടിന്റെ മട്ടുപ്പാവിൽ നിന്ന് ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങ ഇടുന്നതിനിടെയായിരുന്നു അപകടം. അപ്പുക്കുട്ടൻ തേങ്ങ പറിക്കുന്നതിനിടെ നിയന്ത്രണം വിട്ട് തോട്ടി സമീപത്തെ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. അപ്പുക്കുട്ടനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് റെനിൽ അപകടത്തിൽപ്പെട്ടത്.

error: Content is protected !!