Friday, September 18

Tag: ജന്മദിനാഘോഷം വേറിട്ടതാക്കി പ്രവാസി യുവാവ്

43-ാം വയസ്സിൽ 21.5 കിലോമീറ്റർ ഓട്ടം; ജന്മദിനം വേറിട്ട ആഘോഷമാക്കി പ്രവാസി യുവാവ്
Sports

43-ാം വയസ്സിൽ 21.5 കിലോമീറ്റർ ഓട്ടം; ജന്മദിനം വേറിട്ട ആഘോഷമാക്കി പ്രവാസി യുവാവ്

നന്നമ്പ്ര: പ്രായത്തിന്റെ പകുതി ദൂരം ഓടി 43-ാം ജന്മദിനം ആഘോഷിച്ച് താനൂർ തെയ്യാല സ്വദേശി ഫസൽ പലേക്കോടൻ. ഖത്തർ അൽ റയാൻ ബാങ്ക് ജീവനക്കാരനായ ഫസൽ ജന്മദിനത്തിൽ 21.5 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കിയത്.ലീവിന് നാട്ടിലെത്തിയതാണ് ഫസൽ.പാണ്ടിമുറ്റത്ത് നിന്നാരംഭിച്ച ഓട്ടം ഒഴൂർ, താനാളൂർ പഞ്ചായത്തുകളിലൂടെ കടന്ന് പാണ്ടിമുറ്റത്ത് തന്നെ തിരിച്ചെത്തുന്ന തരത്തിലായിരുന്നു ക്രമീകരിച്ചത്.ഓട്ടം,സൈക്ലിംഗ്, നടത്തം തുടങ്ങിയ വ്യായാമങ്ങളുടെ ദൂരം, സമയം, വേഗത, പ്രകടനം എന്നിവ ട്രാക്ക് ചെയ്ത് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന സ്ട്രാവ ആപ്പിലാണ് ഫസൽ ജന്മദിന ഓട്ടവും പങ്കുവെച്ചിട്ടുള്ളത്. കഴിഞ്ഞ അഞ്ച് വർഷമായി ഓട്ടവും വ്യായാമവും ജീവിതത്തിന്റെ ഭാഗമാക്കിയ ഫസലിന്റെ ആരോഗ്യയാത്രയിൽ കൊളസ്ട്രോൾ വർധിച്ചതാണ് വഴിത്തിരിവായത്. തുടർന്ന് വ്യായാമം, ഭക്ഷണനിയന്ത്രണം, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകി. ഇതിലൂടെ ആരോഗ്യത്തിൽ ഗുണകരമായ...