
.
താനൂർ : സഹോദരനൊപ്പം സൈക്കിളിൽ വരുമ്പോൾ ലോറി തട്ടി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. താനൂർ ദേവദാർ സ്വദേശി വാക്കാട്ട് ഫൈസലിൻ്റെ മകൻ മുഹമ്മദ് ഫിനാൻ (10) ആണ് മരിച്ചത്.
ഇന്ന് ശനി രാവിലെ 11.15 ന് മൂലക്കൽ – കാളാട് റോഡിൽ താമരക്കുളത്ത് വെച്ചാണ് അപകടം.
ദേവദാർ സ്കൂൾ വിദ്യാർത്ഥിയാണ്. സഹോദരൻ ഓടിച്ച സൈക്കിളിൻ്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ഫിനാൻ . താമരക്കുളം എന്ന സ്ഥലത്ത് വെച്ച് സൈക്കിൾ റോഡിലെ കുഴിയിൽ ചാടിയപ്പോൾ റോഡിൽ വീണ മുഹമ്മദ് ഫിനാൻ്റെ ദേഹത്ത് പിന്നാലെ വന്ന ലോറി കയറുകയായിരുന്നു. പിൻവശത്തെ ടയറാൻ തട്ടിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. അപകടത്തിൽ കൂടെയുണ്ടായിരുന്ന സഹോദരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിൽ താനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
