പ്രസവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു
കൊണ്ടോട്ടി: തുറക്കൽ സ്വദേശി പള്ളത്തിൽ റീം സിതാര (24)ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകീട്ടോടെ പ്രസവിച്ചു. അമിത രക്തസ്രാവമുണ്ടായതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും ശനിയാഴ്ച പുലർച്ചയോടെ മരിച്ചു. കുഞ്ഞ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.കൊണ്ടോട്ടി ആശുപത്രിയിൽ നിന്ന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.തുറക്കൽ ജാബിർ പള്ളത്തിലിന്റെയും ഷെറീന മണ്ണാരിലിന്റെയും മകളാണ്. ഭർത്താവ് മഞ്ചേരി വീമ്പൂർ മാരിയാട് സ്വദേശി പി മുഹമ്മദ് വാസീം (മദീന)സഹോദരങ്ങൾ: നസൽ ഷാഹിൻ, റയ റോസ്, അസിം റഷിൻ.#deathnews #ladydeath #kondottyhospital...

