ഒടുവിൽ സർക്കാർ വഴങ്ങി; കൊടിഞ്ഞി ഫൈസൽ വധക്കേസിൽ അഡ്വ. കുമാരൻകുട്ടിയെ പബ്ലിക് പ്രോസിക്യൂട്ടറാക്കാൻ സമ്മതം
തിരൂരങ്ങാടി : ഫൈസല്‍ വധക്കേസില്‍ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി അഡ്വ.കുമാരന്‍ കുട്ടിയെ നല്‍കാമെന്ന് സമ്മതം അറിയിച്ച് സർക്കാർ.
ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ടി.പി വധക്കേസില്‍ പ്രതികള്‍ക്കെതിരെ ഹജറായ അഡ്വ.കുമാരന്‍ കുട്ടിയെ കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറാക്കാനാകില്ലെന്ന നിലപാടിലായിരുന്നു സർക്കാർ. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനും നിയമ പോരാട്ടിത്തിനും പിന്നാലെ തെരുവിലേക്കും സമരം വ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ ഇപ്പോൾ സമ്മതം അറിയിച്ചത്. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനും കോഴിക്കോട് സ്വദേശിയുമായ അഡ്വ.കുമാരന്‍ കുട്ടിയെ ഫൈസല്‍ വധക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറാക്കുന്നതിന് സര്‍ക്കാറിന് എതിര്‍പ്പില്ലെന്ന് ഇന്നലെ അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. ഫൈസലിന്റെ ഭാര്യ ജസ്‌ന നല്‍കിയ പരാതി പരിഗണിക്കവേയാണ് സര്‍ക്കാര്‍ നിലപാട് വ്യ...