മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ അധ്യാപകൻ മരിച്ചു
കോട്ടക്കൽ : ഒതുക്കുങ്ങൽ കുഴിപ്പുറം കവലയിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ അധ്യാപകൻ മരിച്ചു
മറ്റത്തൂർ കുഴിപ്പുറം അമ്പലവൻ കുളപ്പുരയ്ക്കൽ ഇബ്രാഹിമിൻ്റെ മകൻ എ കെ ഷറഫുദ്ദീൻ (37) ആണ് മരിച്ചത്.ഞായറാഴ്ച രാത്രി 11 മണിക്ക് ഒതുക്കുങ്ങൽ കുഴിപ്പുറം റോഡിൽ കുഴിപ്പുറം കവലയിൽ വെച്ചാണ് അപകടം.ഇടിയുടെ ആഘാതത്തിൽ ഷറഫുദ്ദീൻ തൊട്ടടുത്ത പറമ്പിലേക്ക് തെറിച്ചു വീണു. അപകടത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷറഫുദ്ദീൻ മരിച്ചു. . മദ്യലഹരിയിൽ അമിതവേഗതയിൽ ആണ് കാറോടിച്ചത്.
സംഭവത്തിൽ കാർ ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പറപ്പൂർ ചോലപ്പുറത്ത് അക്ബർ അലി (34) യെ പോലീസ് കസ്റ്റഡിയിൽ എടുത്തു....

