പവർകട്ട് സമയത്ത് വീടു കുത്തി തുറന്ന് മോഷണം; ചത്തീസ്ഗഡ് സ്വദേശിപിടിയിൽ
പരപ്പനങ്ങാടി: പവർകട്ട് സമയത്ത് വീട് കുത്തി തുറന്ന് മോഷണം ചത്തീസ്ഗഡ് സ്വദേശിയെ നാട്ടുകാർ പിടി കൂടി പോലീസിൽ ഏൽപ്പിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് ചെട്ടിപ്പടി മൊടുവിങ്ങൽ കാട്ടിക്കോലകത്ത് രവിയുടെ വീടിൻ്റെ പിൻവാതിൽ തകർത്ത് കയറുന്നതിനിടെയാണ് ശബ്ദം കേട്ട പരിസരവാസികൾ മോഷ്ടാവിനെ ഓടിച്ചിട്ട് പിടിച്ചത്. ഒരു മണിക്കൂർ പവർകട്ട് സമയത്താണ് മോഷണശ്രമം നടന്നത്ചത്തീസ്ഗഡ് സ്വദേശി പ്രതീപിനെയാണ് പിടി കൂടിയത്. പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തു....

