മോഷ്ടിച്ച ബൈക്കുമായി പോകുമ്പോൾ തെരുവ്നായയെ ഇടിച്ചു മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു
ആലപ്പുഴ : മോഷ്ടിച്ച ബൈക്കുമായി അമിതവേഗതയില്‍ സഞ്ചരിച്ച മൂന്നംഗ സംഘം തെരുവുനായയിലും മറ്റൊരു ബൈക്കിലുമിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു.ഒപ്പമുണ്ടായിരുന്നയാളുടെ നില അതീവ ഗുരുതരം.മണ്ണഞ്ചേരി സബീല്‍ മന്‍സില്‍ നരിയില്‍ മുഹമ്മദ് സബീല്‍ (18), മണ്ണഞ്ചേരി കുപ്പേഴം പടിഞ്ഞാറേ വീട്ടില്‍ റിന്‍ഷാദ് റഷീദ് (20) എന്നിവരാണ് മരിച്ചത്. മണ്ണഞ്ചേരി കുന്നപ്പള്ളി മോഴൂപുറത്ത് ഷാനവാസിന്റെ മകന് ഷിജാസ് (19) ആണ് ഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്നത്.ആലപ്പുഴ - തണ്ണീർമുക്കം റോഡില്‍ കൈചൂണ്ടി ജംഗ്ഷന് സമീപം വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെ ഗോള്‍ഡൻ ചിപ്സ് കടയ്ക്ക് മുന്നിലായിരുന്നു അപകടം.
ഇന്നലെ പുലര്‍ച്ചെ 3.20 നായിരുന്നു അപകടം. മോഷ്ടിച്ച ബൈക്കില്‍ ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്തവരാണ് മരിച്ചത്. മൂവര്‍ സംഘം മണ്ണഞ്ചേരിയില്നിന്ന...

