വാഹനം പിടിച്ചെടുക്കുന്നതിനും പിഴ ഈടാക്കാനും ഹോം ഗാർഡിന് അധികാരമില്ലെന്ന് മുഖ്യമന്ത്രി
കെ പി എ മജീദ് എം എൽ എ യുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്
തിരൂരങ്ങാടി: വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനും പിഴ ഈടാക്കുന്നതിനും സിവില്‍ ഓഫീസര്‍മാര്‍ക്കും ഹോം ഗാര്‍ഡിനും അധികാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമ സഭയില്‍ അറിയിച്ചു. കെ.പി.എ മജീദ് എം.എല്‍.എയുടെ നിയമസഭയിലെ ചോദ്യത്തിന് മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംശയാസ്പദമായ നിലയില്‍ കാണപ്പെടുന്ന വാഹനങ്ങള്‍ നിയമാനുസൃതം പരിശോധിക്കുന്നതിന് സംസ്ഥാന പൊലീസിലെ യൂണിഫോമിലുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും അധികാരമുണ്ട്. എന്നാല്‍ ഹോം ഗാര്‍ഡുകള്‍കള്‍ക്ക് വാഹന പരിശോധന നടത്തുന്നതിനോ, പിഴ ഈടാക്കുന്നതിനോ അനുമതിയോ, അധികാരമോ ഇല്ലെന്നും, ഹോം ഗാര്‍ഡുകള്‍ വാഹന പരിശോധന നടത്തുന്നുണ്ടെങ്കില്‍ അത് നിയമാനുസൃതമല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.ഹോം ഗാര്‍ഡുകളും സിവില്‍ പോലീസ് ഉദ്യോഗസ്ഥരും വാഹന പരിശോധനയുടെ പേരില്‍ ജന...