Saturday, April 18

Tag: അധ്യാപകർ അപകടത്തിൽ മരിച്ചു

വാൽപ്പാറ അപകടം : അവസാന നോക്ക് കാണാൻ വൻ ജനാവലി
Accident

വാൽപ്പാറ അപകടം : അവസാന നോക്ക് കാണാൻ വൻ ജനാവലി

.വാല്‍പ്പാറയിലെ വാഹനാപകടത്തില്‍ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തി, കണ്ണീർ കടലായി പാങ്ങ് ഗ്രാമം. പാങ്ങ് പള്ളിപ്പറമ്ബ് ജിഎല്‍പി സ്‌കൂളില്‍നിന്നുള്ള അധ്യാപകരും ജീവനക്കാരും അടങ്ങുന്ന വിനോദയാത്രാസംഘം വാല്‍പ്പാറയില്‍ അപകടത്തില്‍പ്പെട്ടെന്ന വാര്‍ത്ത ഞെട്ടലോടെയാണ് പാങ്ങ് നിവാസികള്‍ കേട്ടത്.അപകടത്തില്‍ ഒന്‍പതുപേര്‍ മരിച്ചെന്ന വിവരം സ്ഥിരീകരിച്ചതോടെ പാങ്ങ് കണ്ണീര്‍ക്കടലായി. മരിച്ചവരുടെ മൃതദേഹങ്ങള്‍ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി രാവിലെയോടെ എത്തി. പാങ്ങ് സ്‌കൂളില്‍ പൊതുദർശനത്തിന് വെച്ച മൃതദേഹങ്ങൾസന്ദർശിക്കാൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്. പൊതു ദർശനത്തിന് ശേഷം വീടുകളിലേക്ക് കൊണ്ടുപോകും. മലപ്പുറം പുലാമന്തോൾ സ്വദേശിയും പാങ്ങ് ജിഎൽപി സ്കൂളിലെ പ്രധാന അധ്യാപികയുമായ അജിത(54), പാങ്ങ് സ്വദേശികളായ അധ്യാപികമാരായ റംല(52), സുഹറ(43), ആശ(41), അധ്യാപകനായ അബ്ദുൽ മജീദ്(43), മജീദിന്റെ ഭാര്യ റുഖിയ(39), സ്കൂളില...
error: Content is protected !!