Tuesday, October 20

യുവ കായികപ്രതിഭകളെ വാർത്തെടുക്കാൻ കണ്ണമംഗലം ചാമ്പ്യൻസ് ലീഗ് പദ്ധതിയുമായി ഗ്രാമപഞ്ചായത്ത്

കണ്ണമംഗലം: യുവ കായികപ്രതിഭകളെ കണ്ടെത്തി മികച്ച താരങ്ങളായി വളർത്തുന്നതിനും ലഹരിക്കെതിരെ ബോധവൽക്കരണം നടത്തുന്നതിനുമായി കണ്ണമംഗലം ഗ്രാമപഞ്ചായത്ത് നോ ഡ്രഗ്സ് സന്ദേശമുയർത്തി കണ്ണമംഗലം ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ (KCL) സംഘടിപ്പിക്കുന്നു
ലോഗോ പ്രകാശനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി നിർവഹിച്ചു.
പഞ്ചായത്തിലെ 24 വാർഡുകളിലെയും ക്ലബ്ബുകളെ പരിഗണിച്ച് നറുക്കെടുപ്പിലൂടെ എട്ട് ടീമുകളെ ഇതിനകം തിരഞ്ഞെടുത്തിട്ടുണ്ട്. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള കുട്ടികളിൽനിന്ന് ഓൺലൈനായി അപേക്ഷ ക്ഷണിച്ച് താരലേലത്തിലൂടെയായിരിക്കും ടീമുകളിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കുക

ഫുട്ബോൾ മത്സരങ്ങൾ വട്ടപ്പൊന്തയിലെ ഇ. അഹമ്മദ് സാഹിബ് സ്റ്റേഡിയത്തിൽ നടക്കും. മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങൾക്ക് തുടർപരിശീലനവും ആവശ്യമായ പിന്തുണയും നൽകി ഫുട്ബോൾ, ക്രിക്കറ്റ്, ഷട്ടിൽ തുടങ്ങിയ കായിക മേഖലകളിൽ മികവുറ്റ താരങ്ങളായി വളർത്തിയെടുക്കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം. ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സമീറ പുളിക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജാസ്മിൻ അരിമ്പ്ര, വൈസ് പ്രസിഡന്റ് ഹുസൈൻ കാര്യവട്ടത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ നെടുമ്പള്ളിസൈതു, റൂഫിയ ചോല, ഷീന അനൂപ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പുള്ളാട്ട് ഷമീർ, ടി കെ. കുഞ്ഞാലസ്സൻ, നംഷാദ് അമ്പലവന്‍, ലത്തീഫ് മങ്ങാട്ടിൽ, മുബീനതൈക്കണ്ടി, യു. സക്കീന, ഉമ്മു സൽമത് അരീക്കാട്ട്, കെ.സുബൈദ, പൂക്കുത്ത്മുജീബ് , ഇ കെ. മുഹമ്മദ് കുട്ടി, ഇ കെ അസ്കർ അലി പുള്ളാട്ട് റഫീക്ക്, മൻസൂർ കൊമ്പത്തിയിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു