Tag: അബ്ദുസ്സമദ് പൂക്കോട്ടൂർ

മമ്പുറം ആണ്ടുനേർച്ച: ഹിഫ്ള് കോളജ് സനദ് ദാനവും പ്രാർത്ഥന സദസ്സും നാളെ
Other

മമ്പുറം ആണ്ടുനേർച്ച: ഹിഫ്ള് കോളജ് സനദ് ദാനവും പ്രാർത്ഥന സദസ്സും നാളെ

തിരൂരങ്ങാടി: 187-ാം മമ്പുറം ആണ്ടുനേർച്ചയുടെ ഭാഗമായുള്ളഹിഫ്ള് കോളജ് സനദ് ദാനവും അനുസ്മരണ പ്രാർഥനാ സദസ്സും നാളെ രാത്രി ഏഴരക്ക് നടക്കും. സമസ്ത ട്രഷറർ പി.പി ഉമർ മുസ്‌ലിയാർ കൊയ്യോട് ഉദ്ഘാടനം ചെയ്യും. സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജില്‍നിന്നു ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിളീങ്ങള്‍ക്കുള്ള സനനദ് ദാനവും അദ്ദേഹം നിർവഹിക്കും. സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ പ്രാരംഭ പ്രാർഥന നടത്തും. ദാറുല്‍ഹുദാ വൈസ് ചാൻസലർ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിക്കും. പ്രാര്‍ഥനാ സദസ്സിന് പാണക്കാട് സയ്യിദ് അബ്ദുന്നാസ്വിർ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. ആണ്ടുനേർച്ചയുടെ അഞ്ചാം ദിനമായ ഇന്നലെ രാത്രി നടന്ന പ്രഭാഷണ സദസ്സ് പാണക്കാട് സയ്യിദ് റസാനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ദാറുൽഹുദാ അധ്യാപകൻ കെ.സി മുഹമ്മദ് ബാഖവി കിഴിശ്ശേരി അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂർ പ്രഭാഷണം ...
Other

സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെയുള്ള കേസ് പോലീസ് പിൻവലിക്കുന്നു

കേസ് എടുത്തത് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ എന്നു കോടതിയിൽ റിപ്പോർട് നൽകും തിരൂരങ്ങാടി: സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂറിനെതിരെയുള്ള കേസ് പോലീസ് പിൻവലിക്കുന്നു, ഇതിനുള്ള നടപടികൾ ആരംഭിച്ചു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ തന്നെ കോടതിയിൽ റിപ്പോർട്ട് നൽകി പിന്‍വലിക്കാനാണ് ശ്രമം. കഴിഞ്ഞ 5 ന് തെന്നല പഞ്ചായത്ത് മുസ്ലിം കോഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ന്യൂനപക്ഷ അവകാശ സംരക്ഷണ പരിപാടിയിൽ പ്രസംഗിച്ചതിനാണ് കേസ് എടുത്തത്. ഉദ്ഘടകനായ ഇ. ടി. മുഹമ്മദ് ബഷീർ എം പി ഒഴികെയുള്ള 12 പ്രാസംഗികന്മാരുടെയും കണ്ടാലറിയാവുന്ന 200 പേർക്കെതിരെയുമാണ് തിരൂരങ്ങാടി എസ് ഐ എസ്‌കെ പ്രിയൻ സ്വമേധയാ കേസ് എടുത്തത്. അനുമതി ഇല്ലാതെ മൈക്ക് ഉപയോഗിച്ചു പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കി, കോവിഡ് പ്രോട്ടോകോൾ തെറ്റിച്ചു സാമൂഹിക അകലം പാലിച്ചില്ല എന്നീ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്. സമദ് പൂക്കോട്ടൂർ മൂന്നാം പ്രതി ആയിരുന്നു...
error: Content is protected !!