Sunday, August 17

Tag: അമ്മയെ വിഷം കൊടുത്തു കൊന്നു

സ്വത്ത് തട്ടിയെടുക്കാൻ അമ്മയെ വിഷം കൊടുത്തു കൊന്ന യുവതി അച്ഛനും വിഷം നൽകി
Crime

സ്വത്ത് തട്ടിയെടുക്കാൻ അമ്മയെ വിഷം കൊടുത്തു കൊന്ന യുവതി അച്ഛനും വിഷം നൽകി

തൃശ്ശൂർ: സ്വത്ത് തട്ടിയെടുക്കാൻ അമ്മയെ വിഷം കൊടുത്തു കൊന്ന യുവതി അച്ഛനെയും സമാന രീതിയിൽ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു എന്നു വെളിപ്പെടുത്തി. ചായയിൽ എലിവിഷം കലർത്തി അമ്മയെ കൊലപ്പെടുത്തിയ യുവതി പിതാവ് ചന്ദ്രനും വിഷം നൽകിയിരുന്നതായി സമ്മതിച്ചു. പാറ്റയെ കൊല്ലാനുള്ള കീടനാശിനി ചായയിൽ കലർത്തി നൽകുകയായിരുന്നു. രുചിവ്യത്യാസം തോന്നിയതിനാൽ ചന്ദ്രൻ ചായ കുടിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. കിഴൂർ ചൂഴിയാട്ടയിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണി (58) കഴിഞ്ഞ ദിവസം മരിച്ച സംഭവത്തിലാണ് പുതിയ വെളിപ്പെടുത്തൽ. രുഗ്മിണിയുടെ മരണത്തിൽ മകൾ ഇന്ദുലേഖയെ (39) പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചെന്നും പൊലീസ് അറിയിച്ചു. ഭർത്താവ് അറിയാതെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തി വായ്പയെടുത്ത ഇന്ദുലേഖയ്ക്ക് 8 ലക്ഷത്തിലധികം രൂപയുടെ ബാധ്യതയുണ്ട്. ഭർത്താവിന് വിദേശത്താണ് ജോലി. കഴിഞ്ഞ 18ന് ഭർത്താവ് അവധിക്ക് നാട...
error: Content is protected !!