Saturday, November 15

Tag: അയയിലെ തോർത്ത് കഴുത്തിൽ കുടുങ്ങി

കളിച്ചുകൊണ്ടൊരിക്കെ അയയിലെ തോർത്തിൽ കഴുത്ത് കുടുങ്ങി 9 വയസ്സുകാരൻ മരിച്ചു
Obituary

കളിച്ചുകൊണ്ടൊരിക്കെ അയയിലെ തോർത്തിൽ കഴുത്ത് കുടുങ്ങി 9 വയസ്സുകാരൻ മരിച്ചു

പാലക്കാട്‌ : വീട്ടിലെ അയയിൽ കളിച്ചു കൊണ്ടിരിക്കെ തോർത്ത് കഴുത്തിൽ കുടുങ്ങി 9 വയസുകാരന് ദാരുണാന്ത്യം. ർപ്പുളശ്ശേരി പേങ്ങാട്ടിരിയിൽ പേങ്ങാട്ടിരിയിലാണ് സംഭവം. നെല്ലായ ചെറുവശ്ശേരി പള്ളിയാലിൽ സി പി മുഹമ്മദിന്റെ മകൻ ആഷിക് ഹസ്സൻ (9 ആണ് മരിച്ചത്. . വീട്ടിൽ കളിച്ചുകൊണ്ടിരുന്ന ആഷിക് അയയിൽ തൂക്കിയിട്ടിരുന്ന തോർത്തിൽ കളിച്ചു കൊണ്ടിരിക്കെ തോർത്ത് കഴുത്തിൽ കുരുങ്ങി പിടയുന്നത് കണ്ട ഉമ്മ ഉടനെ തോർത്ത് ഊരി മാറ്റി തൊട്ടടുത്ത ക്ലിനിക്കിലും തുടർന്ന് ചെർപ്പുളശ്ശേരി കോ ഓപ്പറേറ്റീവ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്, അംബേദ്കർ ഗ്രാമം ചെറുവശ്ശേരി പള്ളിയാലിൽ വീട്ടിൽ മുഹമ്മദ്. പെരിന്തൽമണ്ണ വലിയങ്ങാടി സ്വദേശി കോമുള്ളി ഷംനയാണ് മാതാവ്. കൃഷ്ണപടിയിലെ ENUP സ്കൂൾ വിദ്യാർത്ഥി യാണ്. രണ്ട് സഹോദരങ്ങളുണ്ട്....
error: Content is protected !!