ഗൾഫിലുള്ള സുഹൃത്തിന് നൽകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ എംഡിഎംഎ; യുവാവിന് രക്ഷയായത് പിതാവിന് തോന്നിയ സംശയം
കണ്ണൂർ : ഗൾഫിലുള്ള സുഹൃത്തിന് നൽകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ എം ഡി എം എ ഉൾപ്പെടെയുള്ള ലഹരിമരുന്ന്.
ഗള്‍ഫിലേക്ക് കൊണ്ടുപോകാനായി അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയില്‍ നിന്നാണ് എംഡിഎംഎയും ഹാഷിഷ് ഓയിലും കിട്ടിയത്. കണ്ണൂര്‍ ചക്കരക്കല്‍ ഇരിവേരി കണയന്നൂരിലെ മിഥിലാജ് എന്നയാളുടെ വീട്ടില്‍ ജിസിന്‍ എന്നയാള്‍ എത്തിച്ച അച്ചാര്‍ കുപ്പിയിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. സംഭവത്തിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മിഥിലാജിന്റെ പിതാവിന് തോന്നിയ സംശയമാണ് ഒളിപ്പിച്ച ലഹരിമരുന്ന് കണ്ടെത്താനും മകന്റെ രക്ഷക്കും കാരണമായത്. തിരൂരങ്ങാടി ടുഡേ.
ചക്കരക്കൽ കുളംബസാറിൽ കെ.പി.അർഷാദ് (31), കെ.കെ.ശ്രീലാൽ (24), പി. ജിസിൻ (26) എന്നിവരാണ് അറസ്റ്റിലായത്. മിഥിലാജിനൊപ്പം സൗദിയിൽ ജോലി ചെയ്യുന്ന വഹീൻ എന്നയാൾക്ക് കൊടുക്കാനെന്ന പേരിലാണ് ചിപ്സ്, മസാലക്കടല, അച്ചാർ എന്നിവ പാക്കറ്റിലാക്കി ബുധനാഴ്ച രാത്രി ജിസിൻ...