Tag: അവസരം

ജർമൻ, അറബിക് ഭാഷാപഠനം പൊന്നാനിയിലും തിരൂരിലും ആരംഭിക്കുന്നു
Education

ജർമൻ, അറബിക് ഭാഷാപഠനം പൊന്നാനിയിലും തിരൂരിലും ആരംഭിക്കുന്നു

ഓൺലൈൻ, ഓഫ് ലൈൻ രീതികളിലുള്ള ക്ലാസുകളായിരിക്കും ഉണ്ടാവുക മലപ്പുറം : ലാംഗ്വേജ് നെറ്റ് വർക്ക് ഭാഷാ മികവുകേന്ദ്രത്തിന്റെ ഭാഗമായി പൊന്നാനിയിലെ ഷെയ്ഖ് മഖ്ദൂം സൈനുദ്ദീൻ സ്മാരക ഉപകേന്ദ്രത്തിൽ വിദേശ ഭാഷാ കോഴ്‌സുകൾ ഉടൻ ആരംഭിക്കും. വിദേശ ഭാഷാപരിശീലനത്തിനും വിവർത്തനത്തിനുമുള്ള ഉപകേന്ദ്രമാണ് ഉന്നതവിദ്യാഭ്യാസ കൗൺസിൽ പൊന്നാനിയിൽ അനുവദിച്ചിട്ടുള്ളത്. തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയും പൊന്നാനിയിലെ മഖ്ദൂം സൈനുദ്ദീൻ കേന്ദ്രവും സംയുക്തമായാണ് കോഴ്‌സുകൾ നടത്തുക. ജോലി ആവശ്യങ്ങൾക്കും മറ്റുമായി വിദേശരാജ്യങ്ങളിൽ പോകുന്നവർക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ ജർമൻ ഭാഷയിൽ എ.വൺ (എ1) പ്രോഗ്രാമും കമ്യൂണിക്കേറ്റീവ് അറബിക് സർട്ടിഫിക്കറ്റ് കോഴ്സുമാണ് ഒന്നാം ഘട്ടത്തിൽ തുടങ്ങുന്നത്. പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിലായിരിക്കും ക്ലാസുകൾ. ഓൺലൈൻ, ഓഫ് ലൈൻ രീതികളിലുള്ള ക്ലാസുകളായിരിക്കും ഉണ്ടാവുക. ജർമൻ, അറബിക് ഭാഷാപഠനത്തിനുള്ള...
error: Content is protected !!