Thursday, September 18

Tag: ആഭരണ തൊഴിലാളികൾ

മുതിർന്ന ആഭരണ തൊഴിലാളികളെ ആദരിക്കലും കുട്ടികൾക്ക് കാതുകുത്തി കമ്മലിടുകയും ചെയ്തു
Other

മുതിർന്ന ആഭരണ തൊഴിലാളികളെ ആദരിക്കലും കുട്ടികൾക്ക് കാതുകുത്തി കമ്മലിടുകയും ചെയ്തു

ചെമ്മാട് : ആൾ കേരള ഗോൾഡ്‌ ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ ചെമ്മാട് യൂണിറ്റ് കമ്മിറ്റി വിശ്വകർമ ദിനത്തോട് അനുബന്ധിച്ച് മുതിർന്ന ആഭരണ തൊഴിലാളികളെ ആദരിച്ചു. നിർധനരായ കുട്ടികൾക്ക് കാതുകുത്തി കമ്മൽ ഇട്ടു നൽകുകയും ചെയ്തു. സംസ്ഥാന ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി.സോമസുന്ദരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി എച്ച് ഇസ്മായിൽ ഹാജി അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് നൗഷാദ് സിറ്റി പാർക്ക് മുഖ്യാതിഥിയായി. പനക്കൽ സിദ്ദിഖ്, വി.പി.ജുനൈദ് തൂബ, പി.കെ.സൽമാൻ ആമിയ, സന്തോഷ്, സിദ്ദിഖ് സഫ, ബാപ്പു ദുബായ്, അഷ്റഫ് അൽ മജാൽ, നാസർ മാട്ടിൽ, എ കെ സി ഹരിദാസ്, ശരീഫ് റയ്യാൻ, ഫഖ്‌റുദ്ധീൻ മുഹബ്ബത്ത്, എന്നിവർ പ്രസംഗിച്ചു....
error: Content is protected !!