Monday, August 11

Tag: ആര്യാടൻ ഷൗക്കത്ത്

നിലമ്പൂർ സ്വദേശിയെ ചെന്നൈ ക്വാറിയിലെ വെള്ളക്കെട്ടിൽ കാണാതായി
Accident

നിലമ്പൂർ സ്വദേശിയെ ചെന്നൈ ക്വാറിയിലെ വെള്ളക്കെട്ടിൽ കാണാതായി

പോത്തുകല്ല് സ്വദേശിയായ യുവാവിനെ ചെന്നൈയിൽ ക്വാറിയിലെ വെള്ളക്കെട്ടിൽ കാണാതായി. പൂളപ്പാടം കരിപ്പറമ്പിൽ മുഹമ്മദ് അഷ്റഫിൻ്റെ മകൾ മുഹമ്മദ് അഷ്മിൽ 28 നെയാണ് കാണാതായത്. ചെന്നൈയ്ക്കടുത്ത് കുന്തവക്കത്താണ് സംഭവം. അഷ്മിൽ ഉൾപ്പെടെ 10 പേരടങ്ങുന്ന സംഘം ചെന്നൈ റാണ മദ്രാസ് ഓയിൽ & ഗ്യാസ് കമ്പനിയിൽ ജോലിക്കെത്ത യതായിരുന്നു. ക്വാറിയിലെ വെള്ളകെട്ടിൽ 7 പേരായിരുന്നു കുളിക്കാനിറങ്ങിയത്. നീന്തൽ അറിയുന്നതിനാൽ അഷ്മിൻ കൂടുതൽ ദൂരം നീന്തിപ്പോയെന്നാണ് പറയുന്നത്. മറ്റുള്ളവർ കരയിൽ കയറിയെങ്കിലും അഷ്മിലിനെ കാണാനായില്ല.ചൊവ്വ വൈകിട്ട 5 ന് ആണ് സംഭവം. അഷ്മിലിനെ കണ്ടെത്താൻ കാര്യമായ തിരച്ചിൽ നടത്തുന്നില്ലെന്നാണ് ബന്ധുകൾ പറയുന്നത്. നിലമ്പൂർ എം എൽ എ ആര്യാടൻ ഷൗക്കത്ത് ഉൾപ്പെടെയുള്ളവർ തമിഴ്നാട് നർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്....
Politics

നിലമ്പൂരിൽ 75.27% ശതമാനം പോളിങ്, ഇനി 23 വരെ കണക്ക് കൂട്ടൽ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 75.27 ശതമാനം പോളിങ്. 2021 ൽ 76.60% ആയിരുന്നു പോളിംഗ്. നിരന്തരമുണ്ടാകുന്ന തിടഞ്ഞെടുപ്പും കാലാവസ്ഥയും ആകാം പോളിംഗ് കഴിഞ്ഞ തവണത്തെത്തിൽ നിന്നും കുറയാൻ കാരണം എന്നാണ് പാർട്ടിക്കരുടെ നിഗമനം. വോട്ടെടുപ്പ് സമാധാന പൂര്ണമായിരുന്നു. രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പിൽ ആദ്യ രണ്ട് മണിക്കൂറില്‍ 13.15 ശതമാനം പോളിങ് രേഖപ്പെടുത്തി. 11 മണിയോടെ 30.15 ശതമാനവും ഉച്ചയ്ക്ക് ഒന്നിന് 46.73 ശതമാനം പേരും വോട്ടവകാശം വിനിയോഗിച്ചു. ഉച്ചയ്ക്ക് മൂന്നിന് 59.68 വും വൈകീട്ട് അഞ്ചിന് 70.76 ഉം ശതമാനവുമായിരുന്നു പോളിങ്. മിക്ക ബൂത്തുകളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ തിരക്കുണ്ടായിരുന്നു. കനത്ത മഴയും തുടർച്ചയായ തിരഞ്ഞെടുപ്പുകളുണ്ടാക്കിയ മടുപ്പും കണക്കിലെടുക്കുമ്പോൾ പോളിങ് മികച്ചതാണെന്നു പാർട്ടികൾ വിലയിരുത്തുന്നു. ആകെ 2,32,057 വോട്ടര്‍മാരില്‍ 1,74,667 പേര്‍ പോളിങ് ബൂത്തിലെത്തി സമ്മതിദാനാവകാശം ...
error: Content is protected !!