മലപ്പുറം ജില്ലാ ആശുപത്രിയിൽ ബ്ലഡ് ബാങ്കില്‍ വിവിധ തസ്തികകളിലേക്ക് നിയമനം
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ വിവിധ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഏപ്രില്‍ രണ്ട് മുതല്‍ ഒരു വര്‍ഷത്തേക്ക് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിനുള്ള അഭിമുഖം മാര്‍ച്ച് 12ന് രാവിലെ 9.30ന് ബ്ലഡ് ബാങ്ക് ഓഫീസില്‍ നടക്കും.
തസ്തികകളും യോഗ്യതയും:
ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍(എം.ബി.ബി.എസും ഒരുവര്‍ഷത്തെ ബ്ലഡ് ബാങ്ക് പ്രവൃത്തി പരിചയവും)
ബ്ലഡ് ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് (ആരോഗ്യവകുപ്പില്‍നിന്ന് വിരമിച്ച ജെ.എസ് / ജീവനക്കാരന്‍)
ബ്ലഡ് ബാങ്ക് കോ-ഓഡിനേറ്റര്‍ (എം.ബി.എ/ബി.ബി.എ)
ക്ലര്‍ക്ക് (ബി.കോം, പി.ജി.ഡി.സി.എ)
ടെക്‌നിക്കല്‍ സൂപ്പര്‍വൈസര്‍ (ബി.എസ്.സി എം.എല്‍.ടി/ഡി.എം.എല്‍.ടി, ആറ് മാസം മുതല്‍ ഒരുവര്‍ഷത്തെ ബ്ലഡ് ബാങ്ക് പ്രവൃത്തി പരിചയം)
ക്വാളിറ്റി മാനേജര്‍ ആന്‍ഡ് ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ (ബി.എസ്.സി എം.എല്‍.ടി/ഡി.എം.എല്‍.ടി, ആറ് മാസംമുതല്‍ ഒരുവര്...

