ഇരട്ടി പണം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ വേങ്ങര സ്വദേശി പിടിയിൽ
വേങ്ങര : നിരവധി ആളുകളിൽ നിന്നും സുമാർ ഒന്നര കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ വേങ്ങര സ്വദേശി പിടിയിൽ. വേങ്ങര കണ്ണമംഗലം മീൻചിറ സ്വദേശി ചെമ്പകശ്ശേരി വീട്ടിൽ അബ്ദുൽ റഹീം (34) ആണ് വേങ്ങര പോലീസിന്റെ പിടിയിലയത്. ഇയാൾ നിരവധി ആളുകളിൽ നിന്നും പണം വാങ്ങി ഇരട്ടി പണം തരാം എന്ന വാഗ്ദാനം ചെയ്തു ജില്ലക്ക് അകത്തും പുറത്തു നിന്നുമായും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് ഇയാൾ നടത്തിക്കൊണ്ടിരുന്നത് എന്നു പോലീസ് പറഞ്ഞു. നിലവിൽ കണ്ണൂർ,തലശ്ശേരി, എന്നിവിടങ്ങളിൽ തട്ടിപ്പ് നടത്തി. തൃശ്ശൂർ ,തിരുവനന്തപുരം ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ തിരൂർ സബ് ജയിലിൽ റിമാൻഡ് ചെയ്തിട്ടുണ്ട്. വേങ്ങര ഐപി രാജേന്ദ്രൻ നായർ എസ് ഐ നിർമ്മൽ , എസ് ഐ അനിൽകുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ് ഫൈസൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്....