ഉംറ നിർവഹിച്ചു എയർ പോർട്ടിലേക്ക് പോകുന്നതിനിടെ മുന്നിയൂർ സ്വദേശിനി മരിച്ചു
മുന്നിയൂർ: ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങാൻ എയർപോർട്ടിലേക്ക് ബസിൽ പോകുന്നതിനിടെ മുന്നിയൂർ സ്വദേശിനി മരിച്ചു.
മൂന്നിയൂർ കളിയാട്ടമുക്ക് എം.എച്ച് നഗർ സ്വദേശി മണക്കടവൻ മുസ്തഫയുടെ ഭാര്യ ഉമ്മുസൽമ (50) ആണ് മരണപ്പെട്ടത്.
ഇന്നലെ രാവിലെ 9.30ന് കരിപ്പൂർ വിമാനത്താവളത്തിൽ തിരിച്ചെത്തേണ്ടതായിരുന്നു.
മദീനയിൽ സിയാറത്ത് പൂർത്തിയാക്കി മദീനയിൽ നിന്നും ജിദ്ദ വിമാനത്താവള ത്തിലേക്കുള്ള യാത്രാമധ്യേ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും മരണപ്പെടുകയുമായിരുന്നു.
ഉള്ളണം അട്ടകുഴിങ്ങര സ്വദേശി അമ്മാം വീട്ടിൽ മൂസ ഹാജിയുടെയും ഫാത്തിമയുടെയും മകളാണ്.
മക്കൾ: മുഹ്സിൻ , മുഹ്സിന , സഫ്ന . ജനാസ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
...