തേഞ്ഞിപ്പലത്ത് അജ്ഞാത വസ്തു ഉഗ്രശബ്ദത്തോടെ പറമ്പിൽ വീണ് പൊട്ടി
ആകാശത്തു നിന്നും വന്ന് വീണ വസ്തു; ഉഗ്ര ശബ്ദത്തോടെ പറമ്പിൽ വീണു പൊട്ടി
തേഞ്ഞിപ്പാലം : ആകാശത്തു നിന്നും വന്ന് വീണ വസ്തു; ഉഗ്ര ശബ്ദത്തോടെ പറമ്പിൽ വീണു പൊട്ടി. കൊളത്തോട് പ്രദേശത്ത് ആണ് അപ്രതീക്ഷിതമായ സംഭവം ഉണ്ടായത്. ഇന്ന് ഉച്ചക്ക് 12.30 നു ആണ് സംഭവം. ആകാശത്തു നിന്നും വന്നുവീണ അജ്ഞാത വസ്തു പറമ്പിൽ ഉഗ്രശബ്ദത്തോടെ വീണ് പൊട്ടി. സംഭവത്തിൽ നാട്ടുകാർ വലിയ ആശങ്കയിലാണ്.
വള്ളിക്കുന്ന് ഭാഗത്ത് നിന്നാണ് വസ്തു ആകാശത്തിലൂടെ കടന്ന് വന്നതെന്നാണ് നാട്ടുകാർ പറയുന്നത്. പറമ്പിൽ പതിച്ച ഭാഗത്ത് പുല്ലുകൾ ചെറിയ രീതിയിൽ തീ പിടിച്ച് കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.പുഴയുടെ അക്കരെ ഉള്ള ആർമി ക്യാമ്പിൽ നിന്ന് പരിശീലന സമയത്ത് ആണോ ഇത് വന്നത് എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.സംഭവ വിവരം അറിഞ്ഞതോടെ ബോംബ് സ്ക്വാഡ് അംഗങ്ങളും പോലീസും സ്ഥലത്തെത്തി പരിശോധന തുടങ്ങി. വസ്തുവിന്റെ സ്വഭാവം വ്യക്തമാവാൻ കൂടുതൽ പരിശോധനകൾ തുടരുകയാണെന്...