അബദ്ധത്തിൽ കിണറ്റിൽ വീണ ഉമ്മയെ രക്ഷിക്കാൻ കിണറ്റിലേക്ക് എടുത്തുചാടി അഞ്ചാം ക്ലാസുകാരൻ, അഭിനന്ദനങ്ങളുമായി നാട്ടുകാർ
വേങ്ങര: അബദ്ധത്തിൽ കിണറ്റിൽ വീണ ഉമ്മയെ രക്ഷിച്ച് അഭിമാനമായി അഞ്ചാം ക്ലാസ്സുകാരൻ. കിണർ വൃത്തിയാക്കുന്നതിനിടയിൽ അബദ്ധത്തിൽ ആഴമുള്ള കിണറ്റിലേക്ക് കാൽ വഴുതി വീണ മാതാവിനെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷിച്ച് യു എൻ.മുഹമ്മദ് സ്വബീഹ് നാടിനു അഭിമാനമായി . കിളിനക്കോട് പള്ളിക്കൽ സ്വദേശി യു.എൻ.സൈതലവിയുടെ ഭാര്യ ജംഷീനയെയാണ് മകൻ കിണറ്റിലേക്ക് എടുത്തു ചാടി രക്ഷപ്പെടുത്തിയത്. വീട്ടുവളപ്പിലെ കിണറ്റിൽ കുറുക്കൻ വീണതിനെ തുടർന്ന് വെള്ളം വറ്റിച്ച ശേഷം വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു.
ഈ സമയം സൈതലവിയുടെ മകൾ റജ ഫാത്തിമ ഒച്ച വെച്ച് കരയുകയായിരുന്നു. ഇത് കേട്ടാണ് സ്വബീഹ് മറ്റൊന്നും ചിന്തിക്കാതെ കിണറ്റിലേക്ക് എടുത്തു ചാടിയത്. നീന്തൽ അറിയാത്ത ഉമ്മയെ മുങ്ങിത്താഴതെ പിടിച്ചു നിൽക്കാൻ മോട്ടോറിന്റെ പൈപ്പും കയറും നൽകി. സൈതലവിയുടെ സഹോദരി റഹ്മത്ത് വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടു...