പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ജാഫര്‍ അലി ദാരിമി അന്തരിച്ചു
എടപ്പാൾ: യുവ പണ്ഡിതനും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എം. ജാഫര്‍ അലി ദാരിമി (40) നിര്യാതനായി. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു. എടപ്പാള്‍ തലമുണ്ട സ്വദേശി മച്ചിങ്ങല്‍ വീട്ടില്‍ പരേതനായ ഹസ്സന്റെ മകനാണ്.പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ അടുത്ത അനുയായിയായിരുന്നു. നന്തി ദാറുസ്സലാം അറബി കോളജില്‍ നിന്ന് ബിരുദം നേടിയ ശേഷം നിരവധി പള്ളികളില്‍ ഇമാമായും മദ്രസ്സ അധ്യാപകനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. സമസ്തയുടെയും പ്രവർത്തകൻ ആയിരുന്നു. അജ്‌വാ സംസ്ഥാന സമിതി അംഗമായിരുന്നു.
വിവാഹം നടന്ന് രണ്ടുമാസം തികയും മുമ്ബാണ് ജാഫര്‍ അലി ദാരിമിയുടെ മരണം. ജൂലൈ 25നായിരുന്നു വിവാഹം നടന്നത്. ഗൂഡല്ലൂര്‍ സ്വദേശിനി സുഹറയാണ് ഭാര്യ. സഹോദരന്‍മാര്‍: ഫക്രുദ്ദീന്‍ അലി, അക്ബര്‍ അലി, ലുക്മാന്‍ ഹകീം, അക്ബര്‍. സഹോദരിമാര്‍: സുലൈഖ, ഹാജറ, സക്കീന.ഇന്ന് ളുഹര്‍ നിസ്‌കാരത്തിന് ശേഷം എടപ്പാള്‍ അങ്ങാടി (ബ്ലോക്ക്) ...