Tag: എക്സൈസ്

ലഹരിക്കെതിരെ കുണ്ടൂർ പി എം എസ് ടി കോളജിൽ ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു
Local news

ലഹരിക്കെതിരെ കുണ്ടൂർ പി എം എസ് ടി കോളജിൽ ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: കുണ്ടൂർ പി എം എസ് ടി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നന്നമ്പ്ര പഞ്ചായത്ത് ജനകീയ കൂട്ടായ്മയുമായി സഹകരിച്ച് ലഹരിക്കെതിരെ "ലൈഫ് ഈസ് ബ്യൂട്ടിഫുൾ" ജന ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ കെ. ഇബ്രാഹിം അധ്യക്ഷനായ പരിപാടിയുടെ ഉദ്ഘാടനം താനൂർ ഡിവൈഎസ്പി. പി പ്രമോദ് നിർവഹിച്ചു. നിസാം വളാഞ്ചേരി ലഹരി-വിരുദ്ധ ബോധവൽക്കരണ ക്ലാസ് നൽകി. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഡിവൈഎസ്പി ഉൾപ്പടെ താനൂർ പോലീസ് സ്റ്റേഷനിലെ ഓഫീസർമാരെ ജനകീയ കൂട്ടായ്മ മൊമെന്റോ നൽകി ആദരിച്ചു. പൊതുജനങ്ങളും വിദ്യാർത്ഥികളും ജനകീയ കൂട്ടായ്മ അംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി. സിറാജ്ജുദ്ദീൻ സ്വാഗതവും വിമുക്തി കോആ ഡിനേറ്റർ അഹ്ദസ്. ബി നന്ദിയും പറഞ്ഞു. കോളേജ് ഭരണസമിതി അംഗങ്ങളായ എൻ പി ആലി ഹാജി, കെ. കുഞ്ഞിമരക്കാർ, എം. സി കുഞ്ഞുട്ടി ഹാജി, നന്നമ്പ്ര പഞ്ചായത്ത് എട്...
Crime

മകനെ കുടുക്കാൻ മറ്റുള്ളവരുടെ സഹായത്തോടെ കടയില്‍ കഞ്ചാവുവെച്ച പിതാവ് അറസ്റ്റില്‍

മാനന്തവാടി: മകനെ കുടുക്കാൻ മറ്റുള്ളവരുടെ സഹായത്തോടെ കടയില്‍ കഞ്ചാവുവെച്ച പിതാവ് അറസ്റ്റില്‍. മാനന്തവാടി ചെറ്റപ്പാലം പുത്തൻതറ വീട്ടില്‍ പി. അബൂബക്കറി(67)നെയാണ് അറസ്റ്റ് ചെയ്തത്. മാനന്തവാടി എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രൻ അറസ്റ്റുചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ ആറിന്‌ ഉച്ചയ്‌ക്കായിരുന്നു കേസിനാസ്പദമായ സംഭവം. മറ്റുള്ളവരുടെ സഹായത്തോടെയാണ് മകന്റെ കടയില്‍ കഞ്ചാവുകൊണ്ടുവെച്ചത് .കർണാടകയില്‍നിന്നാണ് കഞ്ചാവ് എത്തിച്ചത്.മാനന്തവാടി-മൈസൂരു റോഡില്‍ അബൂബക്കറിന്റെ മകൻ നൗഫല്‍ നടത്തുന്ന പി.എ. ബനാന എന്ന സ്ഥാപനത്തിലാണ്‌ അബൂബക്കർ കഞ്ചാവ് എത്തിച്ചത്. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് നൗഫല്‍ പള്ളിയില്‍ നിസ്കരിക്കാൻപോയിരുന്ന സമയത്താണ് കടയില്‍ കഞ്ചാവ് കൊണ്ടുവെച്ചത്.അതിനു ശേഷം കടയില്‍ കഞ്ചാവുണ്ടെന്ന രഹസ്യവിവരം എക്സൈസിനു നല്‍കിയതും അബൂബക്കർ തന്നെയായിരുന്നു. 2.095 ഗ്രാം കഞ്ചാവാണ് കടയില്‍നിന്നു കസ്റ്റഡിയിലെടുത്തത്.ഓട്ട...
Crime

70 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

വണ്ടൂർ : 70 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. ഗൂഡല്ലൂർ സ്വദേശി ജസ്റ്റിൻ (27) ആണ് പിടിയിലായത്. ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. ബൊലേറെ ജീപ്പിൽ രഹസ്യ അറകളുണ്ടാക്കി അതിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡ് ഇൻസ്‌പെക്ടർ പി കെ മുഹമ്മദ്‌ ഷഫീഖ്, പ്രിവന്റീവ് ഓഫീസർമാരായ കെ. ഷിബുശങ്കർ, കെ.പ്രദീപ്‌ കുമാർ സിവിൽ എക്സ്സൈസ് ഓഫീസർമാരായ സി.നിതിൻ, പി അരുൺ, കെ എസ് അരുൺകുമാർ, അഖിൽദാസ് കാളികാവ് എക്സ്സൈസ് ഇൻസ്‌പെക്ടർ ടി ഷിജുമോൻ, പ്രിവന്റീവ് ഓഫീസർ എം എൻ രഞ്ജിത്, അശോകൻ സിവിൽ എക്സ്സൈസ് ഓഫീസർമാരായ ഷബീറലി, സുനിൽകുമാർ എം, ലിജിൻ വി, സുനീർ ടി,സച്ചിൻ ദാസ്, ഷംനാസ്,വനിത സിവിൽ എക്സ്സൈസ് ഓഫീസർ ശ്രീജ പി കെ,ഡ്രൈവർ പ്രദീപ്‌ കുമാർ എന്നിവരാണ് പിടികൂടിയത്....
error: Content is protected !!