Saturday, December 6

Tag: എക്സൈസ് പിടികൂടി

ലഹരിയുമായി ചെറുമുക്ക് സ്വദേശിയായ യുവാവ് പിടിയിൽ
Crime

ലഹരിയുമായി ചെറുമുക്ക് സ്വദേശിയായ യുവാവ് പിടിയിൽ

തിരൂരങ്ങാടി : മെത്ത ഫിറ്റ്നുമായി ചെറുമുക്ക് സ്വദേശിയായ യുവാവ് പിടിയിൽ ചെറുമുക്ക് പള്ളിക്കത്താഴം സ്വദേശി കെ പി സഹൽ ഇബിനു അബ്ദുല്ല (29) യാണ് 0 5.21 ഗ്രാം മെത്താം ഫിറ്റ് മീനുമായി പിടികൂടിയത്. മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എൻ നൗഫലും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ പി എം അഖിൽ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ. ആസിഫ് ഇക്ബാൽ, പ്രിവന്റ് ഓഫീസർ ഗ്രേഡ് പ്രഭാകരൻ പള്ളത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ വിനീത്, എം വിപിൻ , വനിത എക്സൈസ് ഓഫീസർ വിരൂപിക, എക്സൈസ് ഡ്രൈവർ എം മുഹമ്മദ് നിസാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്...
Crime

വില്പനക്കിടെ ഒരു കിലോ കഞ്ചാവുമായി മധ്യവയസ്‌കൻ കക്കാട് വെച്ച് പിടിയിലായി

തിരൂരങ്ങാടി : കൂരിയാട് നിന്നും ഒരു കിലോയിലധികം കഞ്ചാവുമായി താമരശേരി താലൂക്ക് പുതുപ്പാടി വില്ലേജ് കാരക്കുന്ന് സ്വദേശിയും ഇപ്പോൾ തിരൂരങ്ങാടി മുൻസിപാലിറ്റിയുടെ കക്കാടുള്ള അംഗൻവാടിയുടെ തൊട്ടടുത്ത മുറിയിൽ താമസക്കാരതുമായ സജി എന്ന തോമസ് കുര്യൻ ( 49) പിടിയിലായി. തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.മധുസൂദനൻ പിള്ളയും പാർടിയും കക്കാട് വെച്ച് കഞ്ചാവ് വിൽപനക്കിടെയാണ് പിടികൂടിയത്. തിരൂരങ്ങാടി PSM0 കോളേജിനടത്തുവെച്ച് ലഭിച്ച രഹസ്യവിവരത്തിൻമേൽ നടത്തിയ പരിശോധനയിലാണ് ഇയാൾ എക്സൈസിന്റെ വലയിലായത്. കക്കാടുള്ള കൂടുതൽ പേർ കഞ്ചാവ് വിൽപനക്കാരായുണ്ടെന്നും കൂടുതൽ പേരെ വരും ദിവസങ്ങളിൽ പിടികൂടാനാകുമെന്നും സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ജ്യോതിഷ്ചന്ദ്, പ്രഗേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ, യൂസഫ്, ദിദിൻ, വനിത ഓഫീസർ രോഹിണികൃഷ്ണ, എക്സൈസ് ഡ്രൈവർ അഭിലാഷ് തുടങ്ങിയവരും പങ്കെടുത്തു...
error: Content is protected !!