ഇന്ന് മരണപ്പെട്ട വിദ്യാർഥി മുഹമ്മദ് ഷാദിലിനെ കുറിച്ച് ഉസ്താദിന്റെ കുറിപ്പ്
തിരൂരങ്ങാടി : ഇന്ന് മരണപ്പെട്ട കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശി എടയോടത്ത് പറമ്പിൽ മുഹമ്മദ് ഷാദിലിനെ കുറിച്ച് കൊടിഞ്ഞി കോറ്റത്തങ്ങാടി ദാറുൽ ഇസ്ലാം മദ്രസയിലെ സദർ മുഅല്ലിം അഷ്‌റഫ് ബാഖവി മദ്രസ ഗ്രൂപ്പിൽ പോസ്റ്റിയ കുറിപ്പ് ഈറനണയിക്കുന്നതായി. ഇൽമിനോടും ഉസ്താദുമാരോടും അതിരറ്റ് സ്നേഹം പ്രകടിപ്പിച്ചിരുന്ന രോഗിക്കി ടക്കായിലും ഉസ്താദുമാരെ നിരന്തരം ബന്ധപ്പെട്ടിരുന്നു. പരീക്ഷയിൽ നല്ല മാർക്ക് നേടിയിരുന്നെങ്കിലും രോഗം കാരണം മദ്രസയിൽ വരാൻ സാധിച്ചിരുന്നില്ല. എങ്കിലും മദ്രസയിലെ വിവരങ്ങളെല്ലാം കൂട്ടുകാരോട് ചോദിച്ചറിഞ്ഞിരുന്നു. മദ്രസയും ഉസ്താദുമാരെയും കാണാനുള്ള ആഗ്രഹത്തെ തുടർന്ന് ഒരു ദിവസം മദ്രസയിലേക്ക് പോകുകയും ചെയ്തിരുന്നു. ഒരു വർഷത്തിലേറെയായി അർബുദ ബാധിതനായിട്ട്. വിവിധ ആശുപത്രികളിൽ ചികിത്സ നൽകിയിരുന്നെങ്കിലും അവസാന സ്റ്റേജിൽ എത്തിയതിനാൽ പ്രതീക്ഷ ഇല്ലായിരുന്നു. തെയ്യലിങ്ങൾ എസ് എസ് എം ഹയർ സെക്കൻഡറി സ്‌കൂളിൽ പത്...

