ഈ മാസം മുതൽ എല്ലാ റേഷൻ കർഡിനും മണ്ണെണ്ണ
തിരുവനന്തപുരം : ഈ മാസം മുതൽ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും മണ്ണെണ്ണ വിതരണം ആരംഭിക്കുന്നു. വർഷങ്ങളായി മുടങ്ങി കിടന്നതാണ് ഇപ്പോൾ പുനരാരംഭിക്കുന്നത്.
കേന്ദ്ര സർക്കാർ അനുവദിച്ച വിഹിതത്തിൽനിന്ന് എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പെർമിറ്റുള്ള മത്സ്യബന്ധന യാനങ്ങൾക്കും ഈ മാസം മുതൽ മണ്ണെണ്ണ വിതരണം ചെയ്യും. കേന്ദ്രം അനുവദിച്ച 5676 കിലോലീറ്ററിൽ (56.76 ലക്ഷം ലീറ്റർ) 5088 കിലോ ലിറ്റർ (50.88 ലക്ഷം ലീറ്റർ) റേഷൻ കടകൾ വഴിയും ബാക്കി ജൂണിൽ മത്സ്യബന്ധന ബോട്ടുകൾക്കും നൽകും.
മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു ലീറ്ററും പിങ്ക്, നീല, വെള്ള കാർഡ് ഉടമകൾക്ക് അര ലീറ്റർ വീതവുമാണു ലഭിക്കുക. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വിഹിതമാണിത്. വൈദ്യുതീകരിക്കാത്ത വീടുള്ളവർക്ക് 6 ലീറ്റർ ലഭിക്കും.
മഞ്ഞ, നീല കാർഡ് ഉടമകൾക്ക് ഒരു വർഷമായും മറ്റു കാർഡ് ഉടമകൾക്ക് രണ്ടര വർഷ ത്തിലേറെയായും മണ്ണെണ്ണ വിതരണം ചെയ്തിരുന്ന...