Thursday, February 12

Tag: എസ് വൈ എസ്

കോട്ടുമലയുടെ സമഗ്ര വികസനാവശ്യങ്ങളുമായി എസ്.വൈ.എസ്–സാന്ത്വനം ക്ലബ് നിവേദനം സമർപ്പിച്ചു
Other

കോട്ടുമലയുടെ സമഗ്ര വികസനാവശ്യങ്ങളുമായി എസ്.വൈ.എസ്–സാന്ത്വനം ക്ലബ് നിവേദനം സമർപ്പിച്ചു

വേങ്ങര: കോട്ടുമല പ്രദേശത്തിന്റെ സുരക്ഷ, വികസനം, സാമൂഹിക പുരോഗതി എന്നിവ ലക്ഷ്യമിട്ട് കോട്ടുമല യൂണിറ്റ് എസ്.വൈ.എസ് കമ്മിറ്റിയും കോട്ടുമല സാന്ത്വനം ക്ലബ്ബും സംയുക്തമായി തയ്യാറാക്കിയ വിശദമായ നിവേദനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും, കോട്ടുമല പ്രദേശം ഉൾക്കൊള്ളുന്ന ഊരകം ഗ്രാമപഞ്ചായത്തിലെ വാർഡ് 11, 12 വാർഡുകളുടെ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ പാണ്ടികടവത്ത് അബൂ താഹിർ നടത്തുന്ന ജനസമ്പർക്ക പരിപാടിയിൽ സമർപ്പിച്ചു. ഊരകം വെങ്കുളം എം.യു സ്കൂളിൽ നടന്ന ജനസമ്പർക്ക പരിപാടിയിലാണ് നിവേദനം കൈമാറിയത്. കോട്ടുമല ഗ്രാമം നേരിടുന്ന അടിസ്ഥാന സൗകര്യ കുറവ്, റോഡ് സുരക്ഷ, പൊതുജന സേവനങ്ങൾ, ആരോഗ്യ, വിദ്യാഭ്യാസ, പരിസ്ഥിതി സംരക്ഷണം, ഗതാഗത സൗകര്യം തുടങ്ങിയ വിഷയങ്ങൾ വിശദമായി ഉൾപ്പെടുത്തിയ സമഗ്ര നിവേദനമായിരുന്നു ഇത്. നിവേദനത്തിൽ പ്രധാനമായും കോട്ടുമല പാറക്കടവ് അപകട മേഖലയുടെ അടിയന്തിര നവീകരണ...
Local news

കേരളയാത്ര: മുഅല്ലിം റാലി സംഘടിപ്പിച്ചു

തെയ്യാല: കേരള മുസ്ലിം ജമാഅത്തിന്റെ കേരളയാത്രയുടെ ഭാഗമായി എസ് ജെ എം തെയ്യാല റെയിഞ്ച് കമ്മിറ്റി കൊടിഞ്ഞി ഫാറൂഖ് നഗറിൽ മുഅല്ലിം റാലി സംഘടിപ്പിച്ചു. താനൂർ മേഖല സെക്രട്ടറി മുസ്തഫ സുഹ്‌രി, റെയിഞ്ച് പ്രസിഡണ്ട് സയ്യിദ് മുജീബ് ജമലുല്ലൈലി, സെക്രട്ടറി അബ്ദുല്ലത്തീഫ് ഫാളിലി, ഫിനാൻസ് സെക്രട്ടറി അബ്ദുസ്സലാം സഖാഫി തുടങ്ങിയവർ നേതൃത്വം നൽകി. ജനുവരി 1 മുതൽ 16 വരെയാണ് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് കേരളം യാത്ര നടക്കുന്നത്...
Other

എസ്‌വൈഎസ് വെളിമുക്ക് കേരള യാത്ര വിളംബര ബൈക്ക് റാലി നടത്തി

മുന്നിയൂർ: എസ്.വൈ.എസ് വെളിമുക്ക് സർക്കിൾ കമ്മിറ്റിക്ക് കീഴിൽ കേരളയാത്രയുടെ ഭാഗമായി വിളംബര ബൈക്ക് റാലി നടത്തി.പാലക്കൽ നിന്നും ജമലുല്ലൈലി മഖാം സിയാറത്തോടെ പ്രയാണമാരംഭിച്ച് ആലുങ്ങൽ, കൂഫ, വെളിമുക്ക്, തലപ്പാറ, മുട്ടിച്ചിറ, UHനഗർ,MHനഗർ വഴി കളിയാട്ടമുക്കിൽ സമാപിച്ചു. കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി ശരീഫ് വെളിമുക്ക് സർക്കിൾ കമ്മിറ്റിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.വെളിമുക്ക് മുസ്ലിം ജമാഅത്ത് സെക്രട്ടറി അബ്ദുറഹ്മാൻ മുസ്ലിയാർ കൂഫ , ഇസ്ഹാഖ് സഖാഫി, റാഫി സഖാഫി, സയ്യിദ് സ്വാദിഖലി തുറാബ് തങ്ങൾ, മലിക് സഖാഫി,ശരീഫ് സഖാഫി ,മുഹമ്മദ് ശാഫി, മുഹമ്മദ് സ്വാബിർ ,മുഹമ്മദ് ശാമിൽ, തമീം റാസി എന്നിവർ സംബന്ധിച്ചു. യൂണിറ്റുകളിൽ നിന്ന് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് ,എസ് എസ് എഫ് പ്രവർത്തകർ പങ്കെടുത്തു....
error: Content is protected !!