Monday, August 18

Tag: ഓണപ്പരീക്ഷ ഓഗസ്റ്റ് 18 മുതൽ

ഓണപ്പരീക്ഷ ഇന്ന് മുതല്‍; ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ മാര്‍ഗരേഖയുമായി വിദ്യാഭ്യാസ വകുപ്പ്, അരമണിക്കൂര്‍ മുന്‍പ് മാത്രമേ പൊട്ടിക്കാവൂ
Education

ഓണപ്പരീക്ഷ ഇന്ന് മുതല്‍; ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ മാര്‍ഗരേഖയുമായി വിദ്യാഭ്യാസ വകുപ്പ്, അരമണിക്കൂര്‍ മുന്‍പ് മാത്രമേ പൊട്ടിക്കാവൂ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഓണപ്പരീക്ഷ ഇന്ന് തുടങ്ങും. യുപി, ഹൈസ്‌കൂള്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കാണ് പരീക്ഷ ആരംഭിക്കുന്നത്. മഴ മൂലം അവധി പ്രഖ്യാപിച്ചതിനാല്‍ തൃശൂരിലെ ഓണപ്പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. അവധി പ്രഖ്യാപിക്കുന്ന ദിവസങ്ങളിലെ പരീക്ഷ 29ന് നടത്തുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്.എല്‍പി വിഭാഗത്തിന് ബുധനാഴ്‌ച മുതലാണ് പരീക്ഷ. ഒന്നുമുതല്‍ 10വരെയുള്ള ക്ലാസുകളിലെ പരീക്ഷ 26ന് സമാപിക്കും. പ്ലസ് ടു പരീക്ഷ 27നും. പരീക്ഷ സമയങ്ങളില്‍ അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ അന്നത്തെ പരീക്ഷ 29ന് നടക്കും. ഒന്ന്, രണ്ട് ക്ലാസുകളില്‍ പരീക്ഷയ്ക്ക് സമയ ദൈര്‍ഘ്യം ഉണ്ടാകില്ല. കുട്ടികള്‍ എഴുതിത്തീരുന്ന മുറയ്ക്ക് അവസാനിപ്പിക്കാം. മറ്റ് ക്ലാസുകളില്‍ രണ്ടുമണിക്കൂറാണ് പരീക്ഷ. അതിനിടെ ഓണപ്പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ വിദ്യാഭ്യാസ വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കി. പരീക്ഷ തുടങ്ങുന്നതിന് അ...
error: Content is protected !!