Wednesday, January 21

Tag: ഔദ്യോഗിക സർവീസിൽ നിന്ന് വിരമിച്ചു

കുട്ടികളുടെ പ്രിയപെട്ട ശശി മാഷ് വിരമിച്ചു
Other

കുട്ടികളുടെ പ്രിയപെട്ട ശശി മാഷ് വിരമിച്ചു

കൊടിഞ്ഞി : കുട്ടികളുടെ പ്രിയപ്പെട്ട ശശി മാഷ് 31 വർഷത്തെ അധ്യാപക ജീവിതത്തിൽ നിന്നും വിരമിച്ചു. കൊടിഞ്ഞി തിരുത്തി ജി എം എൽ പി സ്കൂൾ പ്രധാനധ്യാപകനായാണ് വിരമിച്ചത്. ദീർഘകാലം കൊടിഞ്ഞി ജി.എം.യു.പി സ്കൂൾ അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രിയപ്പെട്ട അധ്യാപകൻ ആയിരുന്നു. സ്കൂളിന്റെ വികസനത്തിലും വിദ്യാഭ്യാസ പുരോഗതിയിലും പ്രവർത്തിച്ചു. വാർത്തകൾവാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/FqWCyqSVfg91uW87INwHKV ജി.എം.എൽ.പി. തിരുത്തി സ്കൂളിൽ അദ്ദേഹത്തിന് യാത്രയയപ്പ് നൽകി. യാത്രയയപ്പ് ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് റഹീം അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒടിയിൽ പീച്ചു, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.റഹിയാനത്ത്, മജീദ് ഒടിയിൽ, മുഹമ്മദ് കുട്ടി, മൊയ്തീൻ കുട്ടി, അധ്യാപകരായ പ്രദീപ്. യു. എസ്സ് , ഷീജ ജിക്സ്, സുജി, പ്രേമരാജൻ, ദിൽഷ , രക്...
error: Content is protected !!