കടൽവെള്ളം സംസ്കരിച്ച് കുടിവെള്ളമാക്കുന്ന പദ്ധതിക്ക് പൊന്നാനിയിൽ തുടക്കമാകുന്നു
കടൽവെള്ളം സംസ്കരിച്ച് കുടിവെള്ളമാക്കി മാറ്റുന്നതിനുള്ള അതിനൂതന പദ്ധതിക്ക് പൊന്നാനി നഗരസഭയിൽ തുടക്കമാകുന്നു. പ്ലാൻ്റ് നിർമിക്കാനായി ഹാർബറിൽ കണ്ടെത്തിയ സ്ഥലം വിദഗ്ദ സംഘം സന്ദർശനം നടത്തി. പദ്ധതി നടപ്പിലാക്കാൻ നിലവിൽ കണ്ടെത്തിയ പ്രദേശം അനുയോജ്യമെന്ന് വിദഗ്ദ സംഘം വിലയിരുത്തി. നഗരസഭാ പരിധിയിലെ തീരദേശ മേഖല കേന്ദ്രീകരിച്ചാണ് ഡിസലൈനേഷൻ പ്ലാൻ്റ് (കടൽ വെള്ളംകുടിവെള്ളമാക്കി മാറ്റുന്ന പദ്ധതി) ആരംഭിക്കുന്നത്. കേരള വാട്ടർ അതോറിറ്റി പി.എച്ച് ഡിവിഷൻ്റെ മേൽനോട്ടത്തിലാണ് പദ്ധതി ആരംഭിക്കുന്നത്. പ്ലാൻ്റ് സ്ഥാപിക്കുന്നതോടെ പൊന്നാനി തീരദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാനാകും. കഴിഞ്ഞ നഗരസഭാ കൗൺസിൽ യോഗം പദ്ധതിയുടെ നടപടി ക്രമങ്ങൾക്ക് അംഗീകാരം നൽകിയിരുന്നു. ഹാർബറിലെ നിർദ്ദിഷ്ട സ്ഥലം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരംസമിതി ചെയർമാൻമാന്മാരായ എം. ആബിദ, രജീഷ് ഊപ്പാല,...