Sunday, April 12

Tag: കണ്ണൂർ അഞ്ചരക്കണ്ടി കോളേജ്

സ്റ്റാഫ് റൂം കൂട്ടമായി ആക്രമിക്കുന്ന സ്ഥലം, വീട്ടുകാരെ കളിയാക്കി സംസാരിച്ചു’; നിതിൻ രാജിന്റെ ശബ്ദസന്ദേശം പുറത്ത്
Other

സ്റ്റാഫ് റൂം കൂട്ടമായി ആക്രമിക്കുന്ന സ്ഥലം, വീട്ടുകാരെ കളിയാക്കി സംസാരിച്ചു’; നിതിൻ രാജിന്റെ ശബ്ദസന്ദേശം പുറത്ത്

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ ഡെന്റല്‍ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അധ്യാപകർ കൂട്ടത്തോടെ അധിക്ഷേപിച്ചെന്ന് നിതിൻ രാജ് കൂട്ടുകാരോട് പറയുന്ന ശബ്ദസന്ദേശം പുറത്ത് വന്നു. താൻ വിഡ്ഢിയാണെന്ന് അധ്യാപകൻ പറഞ്ഞതായി നിതിൻ രാജ് ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്. സ്റ്റാഫ് റൂം കൂട്ടത്തോടെ ആക്രമിക്കുന്ന സ്ഥലമാണ്. സഹപാഠികള്‍ക്കിടയില്‍ വച്ച്‌ നിരന്തരം അധ്യാപകർ അപമാനിച്ചു. താൻ അങ്ങേയറ്റം ക്ഷമിച്ചെന്ന് നിതിൻ സഹപാഠികളോട് പറയുന്നതും ശബ്ദരേഖയില്‍ കേള്‍ക്കാം.അധ്യാപകർ കയ്യും കാലും വെട്ടുമെന്ന് പറഞ്ഞുവെന്നും വീട്ടുകാരെ കളിയാക്കി സംസാരിച്ചുവെന്നും നിതിൻ ശബ്ദരേഖയില്‍ പറയുന്നു. ഇന്റേണല്‍ മാർക്ക് കുറച്ചത് കുടുംബത്തിന് സർപ്രൈസ് നല്‍കാൻ പറഞ്ഞു. സഹിക്കാവുന്നതിൻ്റെ അങ്ങേയറ്റം താൻ സഹിച്ചുവെന്നും നിതിൻ പറയുന്നുണ്ട്....
error: Content is protected !!