Thursday, November 13

Tag: കമ്പ്യൂട്ടർ പരിശീലനം

വനിതകൾക്കുള്ള കമ്പ്യൂട്ടർ പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
Other

വനിതകൾക്കുള്ള കമ്പ്യൂട്ടർ പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

പരപ്പനങ്ങാടി നഗരസഭയും കുടുംബശ്രീ സിഡിഎസും ലക്ഷ്യ ട്രസ്റ്റുമായി സഹകരിച്ച് വനിതകൾക്കായി നടത്തിയ സൗജന്യ കമ്പ്യൂട്ടർ പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം തിരൂരങ്ങാടി നിയോജക മണ്ഡലം എംഎൽഎ കെ പി എ മജീദ് നിർവഹിച്ചു. നഗരസഭ ചെയർമാൻ പിപി ഷാഹുൽഹമീദ് അധ്യക്ഷം വഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ പി പി സുഹറാബി സ്വാഗതം പറഞ്ഞു. മൂന്ന് സെന്ററുകളിൽ ആയി പരീക്ഷയെഴുതിയ 400 ഓളം വനിതകൾക്കാണ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്. ഉള്ളണം കൺവെൻഷൻ സെന്ററിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്.സ്ഥിരം സമിതി അധ്യക്ഷൻ മാരായ സീനത്ത് ആലി ബാപ്പു, സുഹറ വി കെ, ഹൈറുനിസ താഹിർ, മുൻ ചെയർമാൻ എ ഉസ്മാൻ, കൗൺസിലർമാർ, സിഡിഎസ് കൺവീനർമാരായ ഷീജ, സൗമിയത്ത്, സിഡിഎസ് മെമ്പർമാർ, ലക്ഷ്യ ട്രസ്റ്റ് ചെയർമാൻ പ്രദീപ്,സെക്രട്ടറി ജിത്തു, തുടങ്ങിയവർ പങ്കെടുത്തു....
error: Content is protected !!