തിരൂരങ്ങാടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതികളുടെ സമര്‍പ്പണം നാളെ
തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതികളില്‍ പൂര്‍ത്തിയായ കല്ലക്കയം ജലശുദ്ധീകരണശാല. കരിപറമ്പ് വാട്ടര്‍ ടാങ്ക് തുടങ്ങിയവയുടെ ഉദ്ഘാടനം നാളെ (ചൊവ്വ) കാലത്ത് 10 മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഓണ്ലൈനിൽ നിർവഹിക്കും. കരിപറമ്പ് ടൗണില്‍ നടക്കുന്ന പരിപാടിയില്‍ കെ.പി.എ മജീദ് എം.എല്‍.എ അധ്യക്ഷവഹിക്കും. കരിപറമ്പ് വാട്ടര്‍ ടാങ്ക് തുറന്ന ശേഷം കരിപറമ്പ് ടൗണിലെ വേദിയിലേക്ക് പുറപ്പെടും. ഏറെ നാളെത്തെ സ്വപ്നമാണ് നിറവേറുന്നത്. കക്കാട് വാട്ടര്‍ ടാങ്കും ചന്തപ്പടി ടാങ്കും അന്തിമഘട്ടത്തിലാണ്. പൈപ്പ്ലൈന്‍ സ്ഥാപിക്കുന്ന ജോലിയും പുരോഗമിക്കുന്നു. 500-ഓളം കുടുംബങ്ങള്‍ക്ക് ഇതിനകം സൗജന്യമായി കുടിവെള്ള കണക്ഷന്‍ നല്‍കിയിട്ടുണ്ട്. 10000 മീറ്ററിലേറെ ദൂരത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചു. ചെമ്മാട് വാട്ടര്‍ ടാങ്കിലേക്ക് കല്ലക്കയത്ത് നിന്നും 2800 മീറ്റര്‍ ദൂരത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച് വെള്ളമെത...

