ഇന്ത്യ നേരിടുന്ന വെല്ലുവിളികളെ ജനാധിപത്യ മാർഗത്തിലൂടെ നേരിടണം: സാദിഖലി ശിഹാബ് തങ്ങൾ
ദാറുന്നജാത്ത് ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായികരുവാരകുണ്ട്:ആധുനിക കാലത്തും ഇന്ത്യ നേരിടുന്ന വെല്ലുവിളികളെ ജനാധിപത്യ മാർഗ്ഗത്തിലൂടെയാണ് നേരിടേണ്ടതെന്നും സായുധ വിപ്ലവമല്ല മാർഗമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കരുവാരകുണ്ട് ദാറുന്നജാത്ത് ഇസ്ലാമിക് സെൻറർ ഗോൾഡൻ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടത് ദേശീയ പ്രസ്ഥാനങ്ങളുടെ കരുത്തുകൊണ്ടാണ്.ഐക്യവും ഒന്നിച്ചുള്ള പോരാട്ടവുമാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിടാൻ ഇടയാക്കിയതെന്നും അത്തരത്തിൽ ജാതിമത വർഗ വർണ ചിന്തകൾക്ക പ്പുറം ഐക്യത്തോടെയുള്ള പ്രതിരോധമാണ് ജനാധിപത്യ മതേതര ഇന്ത്യയെ വീണ്ടെടുക്കാൻ വേണ്ടതെന്നുംതങ്ങൾ പറഞ്ഞു,ഉലമ ഉമറ കൂട്ടായ്മയാണ് കേരളം ഇന്ന് കാണുന്ന വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ചാലക ശക്തി എന്നും അത്തരം പ്രവർത്തനങ്ങൾക്ക് മുന്നിൽ നടന്ന വ്യക്തിത്വമായിരുന്നു കെ.ടി. മാനു...

