ഐഎഎംഇ ജില്ലാ കലോത്സവം; മഅദിൻ പബ്ലിക് സ്‌കൂൾ ഓവറോൾ ചാമ്പ്യൻമാരായി
എ ആർ നഗർ : ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഐഡിയൽ അസോസിയേഷൻ ഫോർ മൈനോറിറ്റി എജ്യൂക്കേഷൻ (ഐ എ എം ഇ)ജില്ലാ കലോത്സവങ്ങൾക്ക് പ്രൗഢ തുടക്കം. ഐ എ എം ഇ ക്ക് കീഴിൽ നടക്കുന്ന ജില്ലാ കലോത്സവങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം എ ആർ നഗർ മർക്കസ് പബ്ലിക് സ്കൂളിൽ നടന്നു. ഐ എ എം ഇ സംസ്ഥാന പ്രസിഡൻറ് സയ്യിദ് മുഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു.
കലയും സാഹിത്യവും മനുഷ്യനെ ധാർമികതയിലേക്ക് ക്ഷണിക്കുന്നതും സമൂഹത്തിൽ ഐക്യവും യോജിപ്പും സൃഷ്ടിക്കുന്നതിനും വേണ്ടിയാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.പ്രശസ്ത സാഹിത്യകാരൻ പി കെ പാറക്കടവ് മുഖ്യാതിഥിയായി.മനുഷ്യർക്കിടയിൽ മനുഷ്യൻ തീർത്ത ജാതിയുടെയും വർണ്ണത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിർവരമ്പുകൾ ഭേദിച്ച് മനുഷ്യ മനസ്സുകൾക്കിടയിൽ സ്നേഹവും ഐക്യവും രൂപപ്പെടുത്താൻ മുഖ്യ പങ്ക് വഹിക്കാൻ കഴിയുന്നതാണ് കലയും സാഹിത്യവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐഎഎംഇ ജില്ലാ കമ്...