Wednesday, September 17

Tag: കളിയാട്ടമുക്കിൽ വീട്ടിൽ മോഷണം

വീട്ടുകാർ പുറത്ത് പോയി വന്നപ്പോഴേക്കും മോഷണം പോയത് 11 ലക്ഷം രൂപയും 10 പവൻ സ്വര്ണാഭരണവും
Crime

വീട്ടുകാർ പുറത്ത് പോയി വന്നപ്പോഴേക്കും മോഷണം പോയത് 11 ലക്ഷം രൂപയും 10 പവൻ സ്വര്ണാഭരണവും

തിരൂരങ്ങാടി : വീട്ടുകാർ പുറത്തു പോയ തക്കത്തിന് മോഷണം. മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പത്തൂർ അബ്ദുൽ സലീമിന്റെ വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച വൈകുന്നേരം 4 നും രാത്രി 10 നും ഇടയിലാണ് മോഷണം. സലീമിന്റെ ഭാര്യയും മകളും മമ്പുറത്ത് സമ്മേളനത്തിന് പോയതായിരുന്നു. തൊട്ടടുത്തുള്ള ബന്ധുവിന്റെ വീട്ടിൽ താക്കോൽ ഏല്പിച്ചാണ് ഇവർ പോയിരുന്നത്. രാത്രി തിരിച്ചു വന്നപ്പോൾ അസ്വാഭാവികമായി ഒന്നും കണ്ടില്ല. എന്നാൽ ഇന്ന് രാവിലെയാണ് മോഷണം പോയത് അറിയുന്നത്. പെട്ടിയിൽ സൂക്ഷിച്ചിരുന്ന പത്തേകാൽ പവൻ സ്വർണാഭരണങ്ങളും റാക്കിലും സ്റ്റയർ കെയ്സിന് അടിയിലും സൂക്ഷിച്ചിരുന്ന 11,70,000 രൂപയും ആണ് കവർന്നത്. ഭാര്യ മുംതാസ് പരാതി നൽകി. പോലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി....
error: Content is protected !!