Tag: കാന്തപുരം ഉസ്താദ്

കുണ്ടൂർ ഉസ്താദ് ഉറൂസിന് തുടക്കമായി
Other

കുണ്ടൂർ ഉസ്താദ് ഉറൂസിന് തുടക്കമായി

ജനക്ഷേമ പ്രവർത്തനങ്ങളാണ്സർക്കാറുകളുടെ അജണ്ടയാവേണ്ടത്: കാന്തപുരം തിരൂരങ്ങാടി : കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാർ പതിനെട്ടാമത് ഉറൂസ് മുബാറകിന് കുണ്ടൂർ ഗൗസിയ്യയിൽ തുടക്കമായി. ഇന്നലെ വൈകുന്നേരം തെന്നല സി എം മർകസിൽ നിന്നാരംഭിച്ച പതാക ജാഥയെ ഗൗസിയ്യ അങ്കണത്തിൽ സ്വീകരിച്ചു പതാക ജാഥക്ക് മുസ്തഫ ബാഖവി തെന്നല, സുബൈർ മദനി, കെ.വി ഹംസ ഹാജി,പി മാനു ഹാജി തുടങ്ങിയവർ നേതൃത്വം നൽകി.തുടർന്ന് ഗൗസിയ്യ അങ്കണത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് ഇ സുലൈമാൻ മുസ് ലിയാർ കൊടി ഉയർത്തിയതോടെയാണ് നാലു ദിവസം നീണ്ടു നിൽക്കുന്ന ഉറൂസ് പരിക്ക് ആരംഭം കുറിച്ചത്. ശേഷം ആഴ്ചയിൽ സുലെെ മാൻ മുസ്ലിയാരുടെ നേതൃത്വത്തിൽ നടക്കാറുള്ള ബുഖാരി ദർസ് നടന്നു. വെെകുന്നേരം ഏഴിന് നടന്ന ഉദ്ഘാടന സമ്മേളനം ഇ സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാ...
Other

മലേഷ്യന്‍ പരമോന്നത പുരസ്‌കാരം; കാന്തപുരത്തിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം

മലപ്പുറം: മലേഷ്യന്‍ സര്‍ക്കാറിന്റെ പരമോന്നത പുരസ്‌കാരം സ്വീകരിച്ച് തിരിച്ചെത്തിയ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ഒഴുകിയെത്തിയത്. മലേഷ്യന്‍ സര്‍ക്കാറിന്റെ പ്രത്യേക വിമാനത്തില്‍ രാവിലെ 8.17നാണ് കാന്തപുരം എപി അബൂബക്കര്‍ മുസ്്‌ലിയാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. സമസ്ത നേതാക്കളായ ഇ. സുലൈമാന്‍ മുസ്്‌ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി തുടങ്ങി പ്രാസ്ഥാനിക നേതാക്കളും പ്രവര്‍ത്തകരും കാന്തപുരം ഉസ്താദിനെ സ്വീകരിച്ചു. ശേഷം നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ കാരന്തൂര്‍ മര്‍കസിലേക്ക് ആനയിച്ചു. സാമൂഹിക വൈജ്ഞാനിക മേഖലകളില്‍ ...
Other

കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ ആരോഗ്യനില തൃപ്തികരം

കോഴിക്കോട് : കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് മകൻ ഡോ. അബ്ദുല്‍ ഹകീം അസഹരി അറിയിച്ചു. ഓരോ ദിവസത്തേയും വിവരങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്. പിതാവുമായി സംസാരിക്കാറുണ്ടെന്നും രക്തസമ്മര്‍ദ്ദം മൂലമുണ്ടായ പ്രയാസങ്ങളാണ് അനുഭവപ്പെട്ടതെന്നും ഹകീം അസ്ഹരി പറഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഉസ്താദിന് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡോക്ടര്‍മാരുമായി ടെലികോണ്‍ഫറന്‍സ് വഴിയും ബന്ധപ്പെടുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ. ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്നുമുള്ള പ്രാര്‍ഥന ലഭിക്കുന്നുവെന്നതാണ് ഏറ്റവും ആശ്വാസകരമെന്നും ഹകീം അസ്ഹരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ...
error: Content is protected !!