Monday, October 13

Tag: കാരാത്തോട്

റോഡരികിൽ സംസാരിച്ചു നിൽക്കുമ്പോൾ കാറിടിച്ച് കക്കാട് സ്വദേശി മരിച്ചു
Accident

റോഡരികിൽ സംസാരിച്ചു നിൽക്കുമ്പോൾ കാറിടിച്ച് കക്കാട് സ്വദേശി മരിച്ചു

ഊരകം: റോഡരികിൽ സുഹൃത്തുമായി സംസാരിച്ചു നിൽക്കെ കാറിടിച്ച് യുവാവ് മരിച്ചു. കക്കാട് സ്വദേശിയും ഇപ്പോൾ കാരാത്തോട് താമസവുമായ എട്ടുവീട്ടിൽ മുഹമ്മദലി (ചെമ്പയിൽ കുഞ്ഞിപ്പു) എന്നവരുടെ മകൻ മൂസ മുഹമ്മദ്‌ കുട്ടി (കുട്ടിമോൻ) (29) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് അപകടം. വീടിന് സമീപം റോഡരികിൽ സുഹൃത്ത് ഊരകം മേൽമുറി സ്വദേശി സനൂപുമായി സംസാരിച്ചു നിൽക്കുമ്പോൾ വേങ്ങര ഭാഗത്ത് നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. മൂസ മുഹമ്മദ് കുട്ടി മരണപ്പെട്ടു. തിരൂരങ്ങാടി ടുഡേ. വാർത്തകൾ ലഭിക്കാൻ join ചെയ്യുക https://chat.whatsapp.com/FBPpQJlPrh8DvlsOBDvtbD?mode=r_t സനൂപിന് നിസാര പരിക്കേറ്റു. കാരത്തോട് പള്ളിയിലെ മയ്യിത്ത് നിസ്കാരത്തിന് ശേഷം 3 മണിക്ക് കക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും. പ്രദേശത്തെ പൊതുപ്രവർത്തകനാണ് മരണപ്പെട്ട മൂസ. ഉമ്മ. ബിരിയമു. സഹോദരങ്ങൾ : ഷാനവാസ്, ജൂബൈറിയ, ജുമൈല....
error: Content is protected !!