Wednesday, October 22

Tag: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു

കുറ്റിപ്പുറത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 2 പേർ മരിച്ചു
Other

കുറ്റിപ്പുറത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 2 പേർ മരിച്ചു

കുറ്റിപ്പുറം: ദേശിയപാത 66 മൂടാൽ പെരുമ്പറമ്പിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 2 പേർ മരിച്ചു. ഓട്ടോയാത്രക്കാരായ എടച്ചലം സ്വദേശി റസാഖ്, പാണ്ടികശാല സ്വദേശി ശ്യാം എന്നിവരാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന യാത്രക്കാരെ നിസ്സാര പരിക്കുകളോടെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു. ഇന്ന് പുലർച്ചെ യാണ് അപകടം. റസാഖിനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഗുരുതര പരിക്ക് പറ്റിയ ശ്യാമിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ശ്യാമിൻ്റെ നില ഗുരുതരമായതോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടക്കലിലെ മിംസ് ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്....
error: Content is protected !!