Tag: കിണറ്റിൽ മരിച്ച നിലയിൽ

യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
Obituary

യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

താനൂർ : മുക്കോലയിൽ യുവതിയെ കിണറ്റിൽ വീണുമരിച്ച നിലയിൽ കണ്ടെത്തി. മുക്കോല സ്വദേശി മുണ്ടേക്കാട്ട് സനലിന്റെ മകൾ റിഷിക (21)യെയാണ് വീടിനോട് ചേർന്നുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ ചൊവ്വാഴ്ച വൈകീട്ട് 6 മുതൽ കാണാതായിരുന്നു. തുടർന്നുള്ള തിരച്ചിലിലാണ് കിണറ്റിൽ നിന്നും കണ്ടെത്തിയത്. ഉടനെ താനൂരിൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരങ്ങടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.അമ്മ : റോഷ്നിസഹോദരങ്ങൾ: സാരംഗ്, ഹൃതിക....
Accident

അരിയല്ലൂരിൽ 63 കാരൻ കിണറ്റിൽ മരിച്ച നിലയിൽ

വള്ളിക്കുന്ന് : 63 കാരൻ കിണറ്റിൽ വീണ് മരിച്ച നിലയിൽ. കരുമരക്കാട് അരിയല്ലൂർ റെയിൽവേ സ്റ്റേഷന് സമീപം കാട്ടുങ്ങൽ വീട്ടിൽ തൂമ്പന്റെ മകൻ സദാനന്ദൻ (63) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.40 നാണ് സംഭവം. ഇദ്ദേഹം താമസിക്കുന്ന വീടിന്റെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പരപ്പനങ്ങാടി പോലീസ് കേസെടുത്തു തുടർ നടപടികൾ സ്വീകരിച്ചു....
Obituary

ഊരകത്ത് യുവാവിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

ഊരകം : യുവാവിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ഊരകം മേൽമുറി പുല്ലഞ്ചാൽ കൊളക്കാട്ടു പറമ്പിൽ ഇബ്രാഹിമിന്റെ മകൻ ബഷീർ (24) ആണ് മരിച്ചത്. വീട്ടിലേക്ക് വരുന്ന റോഡരികിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം 5.45 നും 7.30 നും ഇടയിലാണ് സംഭവം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ....
Accident

വെന്നിയൂർ സ്വദേശിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : വെന്നിയൂർ സ്വദേശിയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കചെന സ്വദേശി പങ്ങിണിക്കാടൻഷാഹുൽ ഹമീദിനെ (60) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെന്നിയൂർ സി എച്ച് പ്രസിന് സമീപം ഉള്ള കിണറ്റിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി മുതൽ കാണാതായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് മൃതദേഹം കണ്ടെത്തിയത്.കിണറിന് സമീപം ചോരപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് ആണ് പരിശോധന നടത്തിയത്. താനൂരിൽ നിന്നും എത്തിയ ഫയർഫോഴ്സ് ആണ് മൃതദേഹം പുറത്തെടുത്തത്. തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി....
error: Content is protected !!