Thursday, August 28

Tag: കീരനെല്ലൂർ ന്യൂ കട്ട്

പാലത്തിങ്ങൽ ന്യൂ കട്ടിൽ കാണാതായ കുട്ടിക്കായി തിരച്ചിൽ ആരംഭിച്ചു, നേവി ഇന്ന് എത്തും
Other

പാലത്തിങ്ങൽ ന്യൂ കട്ടിൽ കാണാതായ കുട്ടിക്കായി തിരച്ചിൽ ആരംഭിച്ചു, നേവി ഇന്ന് എത്തും

പാലത്തിങ്ങൽ : കീരനെല്ലൂർ പുഴയിൽ കാണാതായ കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു. തിരയാൻ ഇന്ന് കൊച്ചിയിൽ നിന്ന് നേവിയും എത്തും. കഴിഞ്ഞ ബുധനാഴ്ചയാണ് പാലത്തിങ്ങൽ പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങി 17 കാരൻ അപകടത്തിൽ പെട്ടത്. താനൂർ എടക്കടപ്പുറം സ്വദേശി കമ്മാക്കൻ്റെ പുരക്കൽ ഷാജഹാൻ്റെ മകൻ ജുറൈജ് (17) ആണ് കഴിഞ്ഞ ബുധനാഴ്ച കടലുണ്ടി പുഴയിൽ ന്യൂ കട്ടിൽ കാണാതായത്. നാല് ദിവസമായി തുടരുന്ന തിരച്ചിലിൽ കുട്ടിയെ ഇതുവരെ കണ്ടത്താൻ കഴിഞ്ഞിട്ടില്ല. ഇതിനെ തുടർന്ന് താനൂർ മുൻസിപ്പൽ ചെയർമാൻ റഷീദ് മോര്യ ,പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ ഷാഹുൽ ഹമീദ് എന്നിവർ സംയുക്തമായി മലപ്പുറം ജില്ല കലക്ടറെ സമീപിച്ച് തെരച്ചിൽ ഊർജിതപെടുത്താൻ അഭ്യർത്ഥിച്ചതിനെ തുടർന്നാണ് നേവി സംഘം എത്തുന്നത്. രാവിലെ 9 മണിയോടെ കൊച്ചിയിൽ നിന്ന് എത്തുന്ന നേവി സംഘവും, ഇപ്പോൾ തിരച്ചിൽ നടത്തി കൊണ്ടിരിക്കുന്ന സംഘത്തെയും ഏകോപിപ്പിച്ചാണ...
Accident

കീരനെല്ലൂർ ന്യൂകട്ട് പുഴയിൽ കാണാതായ കുട്ടിയെ കണ്ടെത്താനായില്ല, തിരച്ചിൽ പുനരാരംഭിച്ചു

പാലത്തിങ്ങൽ : വിനോദസഞ്ചാര കേന്ദ്രമായ ന്യൂകട്ടിൽ രണ്ട് ദിവസം മുമ്പ് കാണാതായ കുട്ടിയെ ഇതുവരെയും കണ്ടെത്താനായില്ല. ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ചു. താനൂർ എടക്കടപ്പുറം കമ്മാക്കാൻ പുരക്കൽ ജുറൈജിനെ (17) കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് അതിരാവിലെ ആരംഭിച്ചു. ബുധനാഴ്ച ഉച്ചയ്ക്കാണ് കൂട്ടുകാരോടൊന്നിച്ച് കുളിക്കാൻ ഇറങ്ങി വെള്ളത്തിൽ മുങ്ങി കാണാതായത്. ഉടൻ തന്നെ ഊർജിത തിരച്ചിൽ തുടങ്ങിയിരുന്നു. രാത്രി ഏറെ വൈകിയാണ് നിർത്തിയത്. ഇന്നലെ രാവിലെ മുതൽ തിരച്ചിൽ തുടങ്ങി. ദേശീയ ദുരന്തനിവാരണ സേനയിലെ 27 അംഗങ്ങളും തിര ച്ചിലിൽ പങ്കാളികളായി. താനൂർ, തിരൂർ, മലപ്പുറം എന്നിവിടങ്ങളിലെ അഗ്നിരക്ഷാസേനയും : സ്‌കൂബ ടീം, ട്രോമാ കെയർ അം ഗങ്ങൾ, മാലദ്വീപ് വല വീശൽ കൂട്ടായ്മ, നാട്ടുകാർ, ടിഡിആർ എഫ് അംഗങ്ങൾ, മത്സ്യത്തൊഴി ലാളികൾ എന്നിവരെല്ലാം തിരച്ചിലിനായി രംഗത്തുണ്ട്. കോസ്റ്റ് ഗാർഡ് രക്ഷാ ബോട്ട് സർവീസും നേവി ഹെലികോപ്ടറും എത്തി ക്ക...
error: Content is protected !!