Friday, April 24

Tag: കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി

4 വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയി
Other

4 വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയി

തിരൂരങ്ങാടി : ഭർതൃമതിയായ യുവതി 4 വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി. കോഴിക്കോട് മാത്തോട്ടത്ത് നിന്നും എ ആർ കുന്നുംപുറത്തേക്ക് വിവാഹം ചെയ്തു കൊണ്ടുവന്ന 25 കാരിയാണ് കാമുകനൊപ്പം പോയത്. സ്കൂൾ കാലം മുതൽ ഇരുവരും പ്രണയത്തിൽ ആയിരുന്നത്രെ. 23 ന് വ്യാഴാഴ്ച രാവിലെയാണ് യുവതി വീട്ടിൽ നിന്നും പോയത്. തലേന്ന് ഭർതൃ സഹോദരൻ യുവതിയുടെ ഫോൺ പിടികൂടിയിരുന്നു. ഇതിൽ നിന്ന് ചില ചിത്രങ്ങൾ കണ്ടപ്പോൾ ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് രാവിലെ യുവതി 4 വയസ്സുള്ള കുട്ടിയെ വീട്ടിൽ തന്നെ നിർത്തി പോയത്. ഭർതൃ സഹോദരൻ യുവതിയെ കാണാനില്ലെന്ന് കാണിച്ചു പരാതി നൽകിയിരുന്നു. ഇന്ന് യുവതിയും കാമുകനും പോലീസ് സ്റ്റേഷനിൽ ഹാജരായി. യുവതിയുടെ ബന്ധുക്കൾ സംസാരിച്ചെങ്കിലും കൂടെ വരാൻ തയ്യാറായില്ല. കാമുകൻ അവിവാഹിതനാണ്. കോടതിയിൽ ഹാജരാക്കിയ യുവതി കാമുകനൊപ്പം പോകുകയാണെന്ന് അറിയിച്ചതിനാൽ വിട്ടയച്ചു....
error: Content is protected !!