Monday, August 18

Tag: കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

ഊമയായി അഭിനയിച്ചെത്തി; കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; നാടോടി സ്ത്രീ പിടിയിൽ
Crime

ഊമയായി അഭിനയിച്ചെത്തി; കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; നാടോടി സ്ത്രീ പിടിയിൽ

സംസാരശേഷി ഇല്ലാത്തതായി അഭിനയിച്ച് വീടുകളിൽ ഭിക്ഷതേടിയെത്തിയ നാടോടി സ്ത്രീ അറസ്റ്റിൽ.പത്തനംതിട്ട ഏനാദിമംഗലത്ത് നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. യഥാസമയത്തെ ഇടപെടലിലൂടെ കുഞ്ഞിനെ രക്ഷിക്കാനായി.ഭിക്ഷ തേടി എത്തിയ സ്ത്രീ ഇന്നലെ രാവിലെയോടെ വീടിന്റെ സിറ്റൗട്ടിൽ കളിച്ചു കൊണ്ടിരുന്ന കുഞ്ഞനെ എടുത്ത് വേഗത്തിൽ പായുകയായിരുന്നു. സംഭവ സമയത്ത് കുഞ്ഞിന്റെ അമ്മ വീടിനുള്ളിലും അച്ഛൻ വീടിനോടു ചേർന്നുള്ള വർക്‌ഷോപ്പിലുമായിരുന്നു.വർക്‌ഷോപ്പിൽ ജോലി ചെയ്യുകയായിരുന്ന പിതാവ് പണിയായുധം എടുക്കുന്നതിനായി തിരിഞ്ഞപ്പോഴാണ് കുട്ടിയുമായി നാടോടി സ്ത്രീ ഓടുന്നത് കണ്ടത്. ഉടൻ ബഹളമുണ്ടാക്കിയതോടെ അവർ കുട്ടിയെ ഉപേക്ഷിച്ച് ഓടി. തുടർന്ന് നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിനെ ഏൽപിക്കുകയായിരുന്നു. നാട്ടുകാരുടെ പിടിയിലായപ്പോൾ ഊമയായി അഭിനയിച്ചെങ്കിലും സംസാര ശേഷിയുള്ളതായി തെളിഞ്ഞു. തുടർന്ന് പൊലീസ് ഇവരെ അറ...
error: Content is protected !!