കുന്നുംപുറം ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം നിർവഹിച്ചു
എ ആർ നഗർ: അബ്ദുറഹ്മാൻ നഗർ ഗ്രാമപഞ്ചായത്ത് ജനകീയ ആരോഗ്യ കേന്ദ്രം കുന്നുംപുറം, വേങ്ങര നിയോജക മണ്ഡലം എംഎൽഎ ബഹു. കുഞ്ഞാലികുട്ടിയുടെ അധ്യക്ഷതയിൽ ബഹു :ആരോഗ്യ വനിതാശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് ഉദ്ഘാടന കർമ്മം നിർവഹിച്ചു . പരിപാടിയിൽ സബ് കളക്ടർ ശ്രീ ദിലീപ് കൈനിക്കര ഐ എ എസ് മുഖ്യ അതിഥിയായി. . ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ അനൂപ് ടി എൻ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ , ബ്ലോക്ക് മെമ്പർമാർ ,ജനപ്രതിനിധികൾ , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആരോഗ്യ വകുപ്പിലെ ,ടെക്നിക്കൽ അസിസ്റ്റന്റ് സുരേഷ് സി.കെ,. ,എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു. ടെക്നിക്കൽ അസിസ്റ്റന്റ് സുരേഷ് കുമാർ സി.കെ വിരമിക്കുന്നതിന്റെ മുന്നോടിയായിട്ടുളള ആദരിക്കലും ചടങ്ങിൽ നടന്നു. പരിപാടിക്ക് അബ്ദുറഹ്മാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ റഷീദ് കൊണ്ടാണത്ത് സ്വാഗതവും , എ ആർ നഗർ മെഡിക്കൽ ഓഫീസർ ഡോക്ടർ ഫൗസിയ നന്ദിയും പ...

