Monday, December 1

Tag: കെ ഇ ടി അംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തി

കളിക്കുന്നതിനിടെ മൂന്നര വയസ്സുകാരിയുടെ കൈവിരൽ സിങ്കിനുള്ളിൽ കുടുങ്ങി; രക്ഷകരായി കെ ഇ ടി പ്രവർത്തകർ
Other

കളിക്കുന്നതിനിടെ മൂന്നര വയസ്സുകാരിയുടെ കൈവിരൽ സിങ്കിനുള്ളിൽ കുടുങ്ങി; രക്ഷകരായി കെ ഇ ടി പ്രവർത്തകർ

തെന്നല : കളിക്കുന്നതിനിടെ അബദ്ധത്തിൽ മൂന്നര വയസ്സുകാരന്റെ വിരൽ സിങ്കിൽ കുടുങ്ങി. സിവിൽ ഡിഫൻസ് അംഗങ്ങൾ രക്ഷകരായി. വാളക്കുളം സ്വദേശി നരിമടക്കൽ സക്കീറിന്റെ മൂന്നര വയസ്സുള്ള മകൾ ഇഷ്‌വ ഐറിന്റെ കൈ വിരൽ ആണ് ഉപയോഗ ശൂന്യമായ സിങ്കിന്റെ വെള്ളം ഒഴിഞ്ഞു പോകുന്ന ഭാഗത്ത് കുടുങ്ങിയത്. കരഞ്ഞു നിലവിളിച്ചു കുട്ടിയുമായി രക്ഷിതാക്കൾ വെന്നിയൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കൈ വിരൽ വേർപെടുത്താൻ കഴിഞ്ഞില്ല. തുടർന്ന് കേരള ഫയർ &റെസ്‌ക്യു സിവിൽ ഡിഫെന്റ്സ് അഗം അഷ്‌റഫ്‌ കെ.ടി. കൊളപ്പുറവും കേരള എമർജൻസി ടീം KET അഗങ്ങൾ ആയ കെ.അനസ് , കെ.കെ. ലത്തീഫ്, മുസ്ത്ഥ, ഫൈസൽ താണിയൻ, മിൻഹാജ്, ഇസ്ഹാഖ് കാച്ചടി എന്നിവർ സ്ഥലത്തെത്തി കുട്ടിയുടെ വിരൽ കുടുങ്ങിയ സ്റ്റീൽ റിങ്ങ് നീക്കം ചെയ്തു. .ഇവരുടെ നേതൃത്വത്തിൽ ഏതാനും ആഴ്ചകൾക്ക് മുമ്പ് തിരൂരങ്ങാടി യിൽ യുവതിയുടെ കൈ വിരലിൽ കുടുങ്ങിയ മോതിരം നീക്കം ചെയ്തിരുന്നു....
error: Content is protected !!