ധാർമിക ചിന്ത വളർത്തുന്നതിൽ മദ്റസകളുടെ പങ്ക് മഹത്തരം: കെ പി എ മജീദ് എംഎൽഎ
പരപ്പനങ്ങാടി : സമൂഹത്തിൽ ധാർമിക ചിന്തയും സദാചാരബോധവും വളർത്തുന്നതിൽ മദ്റസകളുടെ പങ്ക് മഹത്തരമാണെന്നും ഈ രംഗത്ത് നവോത്ഥാന പ്രസ്ഥാനങ്ങൾ നടത്തിയ ധീരോദാത്തമായ സേവനങ്ങൾ അഭിനന്ദനനാർഹമാണെന്നും കെ പി എ മജീദ് എംഎൽഎ അഭിപ്രായപ്പെട്ടു.
കെ എൻ എം മലപ്പുറം വെസ്റ്റ് ജില്ല മദ്റസ പ്രവേശനോദ്ഘാടനം പാലത്തിങ്ങൽ മദ്റസത്തുൽ മുജാഹിദീനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളിൽ ദൈവീക ചിന്തയും സത്യസന്ധനയും വളർത്തി യെടുക്കാൻ രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളഎം എൽ എ ഉപഹാരം നൽകി ആദരിച്ചുചടങ്ങിൽ കെ എൻ എം ജില്ലാ സെക്രട്ടറി എൻ കുഞ്ഞിപ്പ മാസ്റ്റർ അധ്യക്ഷതവഹിച്ചു. നഗരസഭ കൗൺസിലർ എ വി ഹസൻ കോയ, പി സി കുഞ്ഞഹമ്മദ് മാസ്റ്റർ, ഉബൈദുല്ല താനാളൂർ, അഷ്റഫ് ചെട്ടിപ്പടി, പി കെ നസീം, പി അബ്ദുല്ലത്തീഫ് മദനി, പി കെ ആബിദ്, കെ മാനുഹാജി, എൻ പി അബു മാസ...